ഗുജറാത്തില്‍ അമ്മായിയപ്പനും മരുമകനും ചേര്‍ന്ന് ഭാര്യമാരെ കഴുത്തു ഞെരിച്ച് കൊന്നു

 


അഹ്മദാബാദ്: (www.kvartha.com 24.11.2014) ഗുജറാത്തില്‍ അമ്മായിയപ്പനും മരുമകനും ചേര്‍ന്ന് ഭാര്യമാരെ കഴുത്തു ഞെരിച്ച് കൊന്നു. കൊലപാതകത്തിനു ശേഷം ഇവര്‍ തന്നെ പോലീസ് സ്‌റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. സൂറത്തിലെ കാംരെജ് താലൂക്കിലെ പസോദാര ഗ്രാമത്തിലാണ് ദാരുണമായ സംഭവം.

ചന്ദ്രിക ഹിരപര(52)  മകള്‍ പായല്‍ (30) എന്നിവരെയാണ് ഭര്‍ത്താക്കന്‍മാര്‍ കൊലപ്പെടുത്തിയത്. ചന്ദ്രികയുടെ ഭര്‍ത്താവ് വിത്തല്‍ ഹരിപര, പായലിന്റെ ഭര്‍ത്താവ് പ്രകാശ് ദൊബാരിയ എന്നിവരാണ് കൊലപാതകം നടത്തിയത്. 12 വര്‍ഷം മുമ്പ് വിവാഹിതരായ പായലിനും പ്രകാശിനും രണ്ട് മക്കളുമുണ്ട്. ഇരു വീടുകളിലായാണ് ഇവര്‍ താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ചന്ദ്രിക തൊട്ടടുത്തുള്ള മകളുടെ  വീട്ടില്‍ താമസിക്കാനെത്തിയതറിഞ്ഞ് വിത്തലും അവിടെ എത്തിയിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ പ്രകാശ് ഭാര്യ പായലുമായി കലഹത്തിലേര്‍പെട്ടു. ഇതോടെ ചന്ദ്രിക  പായലിന്റെ പക്ഷത്തും വിത്തല്‍ പ്രകാശിന്റെ വശത്തും ചേര്‍ന്നു സംസാരിച്ചു.

കുറച്ചു കഴിഞ്ഞപ്പോള്‍ വഴക്ക് മൂത്ത് കയ്യാങ്കളിയിലെത്തുകയും ചെയ്തു.  ഒടുവില്‍ കുപിതരായ   വിത്തലും പ്രകാശും ചേര്‍ന്ന്  ഭാര്യമാരെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ ചെന്ന് വിവരമറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. തുടര്‍ന്ന് പ്രകാശിനെയും വിത്തലിനേയും കൊലപാതക കുറ്റം ചുമത്തി  അറസ്റ്റ് ചെയ്തു.
ഗുജറാത്തില്‍ അമ്മായിയപ്പനും മരുമകനും ചേര്‍ന്ന് ഭാര്യമാരെ കഴുത്തു ഞെരിച്ച് കൊന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Husband kills wife, mother-in-law with the help of father-in-law, Ahmedabad, Police Station, Police, Gujrath, House, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia