12 കാരിയെ അമ്മയുടെ കാമുകന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതായി പരാതി; 'പീഡനത്തിനിരയാക്കിയത് പലതവണ'

 


ഹൈദരാബാദ്: (www.kvartha.com 15.03.2022) 12 വയസുകാരിയെ അമ്മയുടെ കാമുകന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന് പരാതി. പെണ്‍കുട്ടിയെ ഇയാള്‍ പലതവണ പീഡനത്തിനിരയാക്കിയെന്നാണ് ആരോപണം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

'പെണ്‍കുട്ടിയും അമ്മയും യുവാവും കഴിഞ്ഞ വർഷങ്ങളായി ഒരുമിച്ചു കഴിയുകയാണ്. വീട്ടില്‍ തനിച്ചായിരിക്കുമ്പോഴെല്ലാം ഇയാള്‍ കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ പെണ്‍കുട്ടിയേയും അമ്മയേയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി.

ഇതിനിടെ പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ നിസാംപേടിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഗര്‍ഭം അലസിപ്പിച്ചു. എന്നാല്‍, പെണ്‍കുട്ടിയുടെ നില പിന്നീട് ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും പരിശോധനയില്‍ അസുഖം എന്താണെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിയുകയും വിവരം അമ്മയോട് പറയുകയുമായിരുന്നു. തുടര്‍ന്നാണ് പീഡന വിവരം പെണ്‍കുട്ടി തുറന്നുപറഞ്ഞത്.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിലെയും കുട്ടികളുടെ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമത്തിലെയും (പോക്സോ) വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്'.

12 കാരിയെ അമ്മയുടെ കാമുകന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതായി പരാതി; 'പീഡനത്തിനിരയാക്കിയത് പലതവണ'

Keywords: Hyderabad: 12-year-old girl molested, impregnated by mother's boyfriend, Hyderabad, News, Local News, Molestation, Complaint, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia