ഹൈദരാബാദ് സ്ഫോടനം: സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ നിര്‍ണായക തെളിവ്
Feb 24, 2013, 10:38 IST
ഹൈദരാബാദ്: യുവാവ് സൈക്കിള്‍ ചവിട്ടി വരുന്ന ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞത് ഇരട്ടസ്ഫോടനത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായക തെളിവായി. ആദ്യസ്ഫോടനം നടന്ന ദില്‍സുഖ് നഗര്‍ കൊണാര്‍ക്ക് തിയേറ്റര്‍ ജങ്ഷനിലെ ട്രാഫിക് സിഗ്നലില്‍ സ്ഥാപിച്ച ക്യാമറയിലാണ് 30 വയസ് തോന്നിക്കുന്ന യുവാവ് സൈക്കിള്‍ ചവിട്ടി വരുന്ന ദൃശ്യം പതിഞ്ഞത്. സൈക്കിളിന്റെ കാരിയറില്‍ ബാഗും വെച്ചിരുന്നു. കൊണാര്‍ക്ക്, വെങ്കടാദ്രി തിയേറ്ററുകള്‍ക്ക് സമീപം രണ്ട് സ്ഫോടനങ്ങളും നടന്നത് പഴയസൈക്കിളില് സ്ഥാപിച്ച ബോംബ് പൊട്ടിയാണ്. അതുകൊണ്ടുതന്നെ ഇയാളെ സംശയിക്കുന്നതായി അന്വേഷണഉദ്യോഗസ്ഥര്‍ അറിയിച്ചു.
വൈകിട്ട് 6.38 നാണ് സൈക്കിളില്‍ യുവാവ് ഇവിടെ എത്തിയത്. പത്തുമിനിറ്റിനു ശേഷമാണ് ആദ്യസ്ഫോടനം നടന്നത്. ഏതാനും മീറ്റര്‍ അകലെയായി 7.01ന് രണ്ടാമത്തെ സ്ഫോടനവും നടന്നു. സി.സി.ടി.വിയിലെ ദൃശ്യത്തില്‍ യുവാവിന്റെ മുഖം വ്യക്തമായി പതിഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ വിദഗ്ധരുടെ സഹായത്താല്‍ ദൃശ്യത്തിന് കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്. സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അമോണിയം നൈട്രേറ്റടങ്ങിയ ടൈമര്‍ ഘടിപ്പിച്ച ഐ.ഇ.ഡികളാണ് സ്ഫോടനത്തിനുപയോഗിച്ചത്. അന്വേഷണത്തില്‍ നിര്‍ണായക തെളിവ് നല്‍കുന്നവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ഉന്നതതല യോഗത്തിനുശേഷം ആഭ്യന്തരമന്ത്രി പി. സബിത ഇന്ദ്രാ റെഡ്ഡിയാണ് പ്രഖ്യാപനം നടത്തിയത്. തെളിവുനല്കുന്നവരുടെ പേരും മറ്റുവിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നും സൈബരാബാദ് പോലീസ് കമ്മീഷണര്‍ ഡി. തിരുമല റാവു പറഞ്ഞു. കൂടാതെ കേസന്വേഷണത്തിനായി ആന്ധ്രാസര്‍ക്കാര്‍ 15 പ്രത്യേക അന്വേഷണസംഘങ്ങളെ നിയമിച്ചു.

Keywords: Hyderabad, Bomb, Blast, Evidence, CCTV, Youth, Bicycle, Enquiry, Computer specialist, National, Malayalam news, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.