ഹൈദരാബാദ് സ്‌ഫോടനം: എന്‍.ഐ.എക്കെതിരെ ഡല്‍ഹി ഇമാം രംഗത്ത്

 



ന്യൂഡല്‍ഹി: സ്‌ഫോടനക്കേസുകളുടെ അന്വേഷണം അവസാനിക്കുന്നതിനുമുന്‍പേ കുറ്റവാളികളുടെ പേര് വെളിപ്പെടുത്തുകയും സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ചില സംഘടനകളുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണെന്ന് ആരോപിച്ച് എന്‍.ഐ.എക്കെതിരെ ഡല്‍ഹി ജമാ മസ്ജിദ് ഇമാം സയദ് അഹമ്മദ് ബുഖാരി രംഗത്തെത്തി. വ്യാഴാഴ്ച ഹൈദരാബാദിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന എന്‍.ഐ.എയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മുജാഹിദ്ദീനെതിരായി തെളിവുകള്‍ ലഭിച്ചുവെന്ന എന്‍.ഐ.എയുടെ അവകാശവാദം തെറ്റാണെന്നും ഇമാം കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദ് സ്‌ഫോടനം: എന്‍.ഐ.എക്കെതിരെ ഡല്‍ഹി ഇമാം രംഗത്ത്ഇന്ത്യന്‍ മുജാഹിദ്ദീനുനേരെ സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നതിനുമുന്‍പേ ആ സംഘടനയുടെ ഓഫീസ് എവിടെ സ്ഥിതിചെയ്യുന്നുവെന്ന് വ്യക്തമാക്കണം. സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണം. ഔദ്യോഗീകമായി പുറത്തുവന്നിരിക്കുന്ന പ്രസ്താവനകളില്‍ ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ലഭിച്ചതായി പറഞ്ഞിട്ടില്ല ഇമാം പറഞ്ഞു.

മലേഗാവ്, മെക്കാ മസ്ജിദ്, സംജോത എക്‌സ്പ്രസ് സ്‌ഫോടനങ്ങളുണ്ടായപ്പോള്‍ നിരവധി നിരപരാധികളായ മുസ്ലീങ്ങളെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ രാമ്പുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇമാം സയദ് അഹമ്മദ് ബുഖാരി.

SUMMARY: Delhi's Jama Masjid chief cleric Syed Ahmed Bukhari has said investigation agencies have the tendency to name perpetrators of any bomb blasts in the country much before initiation and conclusion of their probes.

Keywords: National news, Delhi, Jama Masjid, Chief cleric, Syed Ahmed Bukhari, Investigation agencies, Tendency, Name, Perpetrators, Bomb blasts, Country, Initiation, Conclusion, Probes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia