(www.kvartha.com 08.09.2015) സെല്‍ഫി.. സെല്‍ഫി.. സെല്‍ഫി എവിടെ തിരിഞ്ഞാലും സെല്‍ഫി തന്നെ. ഉണ്ണുന്നതും ഉറങ്ങുന്നതും വ്യായാമം ചെയ്യുന്നതും വെറുതേ നടന്നാലും ഇരുന്നാലും സെല്‍ഫി തന്നെ സെല്‍ഫി. എടീ പെണ്ണേ നിര്‍ത്തുന്നുണ്ടോ എന്നു പെണ്‍മക്കളോട് ചോദിച്ചു മടുത്തപ്പോഴാണ് ഭാനുപ്രകാശ് രച്ചയുടെ അമ്മ മകനോട് പറഞ്ഞു തുടങ്ങിയത്.
എടാ നിര്‍ത്തുന്നുണ്ടോ, എപ്പോള്‍ നോക്കിയാലും കൈയിലൊരു ഫോണും പിടിച്ചാ നടപ്പ്... എന്നാല്‍ ഭാനു പറഞ്ഞതോ സെല്‍ഫികള്‍ പെണ്‍കുട്ടികളുടെ മാത്രം
കുത്തകയല്ലെന്നാണ്. അങ്ങനെ വെറുതേ സെല്‍ഫിയെടുത്തു ഫെയ്‌സ്ബുക്കില്‍ പോസ്റ്റുക മാത്രമല്ല ഭാനു ചെയ്തത്.
SUMMARY: "Selfies aren't just a girl thing. Boys click selfies too," declares Hyderabadi Bhanu Prakash Racha, who is set to challenge NFL star Patrick Peterson's Guiness World record of 1,449 selfies in an hour. The 24-year-old is confident of clicking 1,800 selfies to make that record his own at a city mall on September 18.
എടാ നിര്‍ത്തുന്നുണ്ടോ, എപ്പോള്‍ നോക്കിയാലും കൈയിലൊരു ഫോണും പിടിച്ചാ നടപ്പ്... എന്നാല്‍ ഭാനു പറഞ്ഞതോ സെല്‍ഫികള്‍ പെണ്‍കുട്ടികളുടെ മാത്രം
കുത്തകയല്ലെന്നാണ്. അങ്ങനെ വെറുതേ സെല്‍ഫിയെടുത്തു ഫെയ്‌സ്ബുക്കില്‍ പോസ്റ്റുക മാത്രമല്ല ഭാനു ചെയ്തത്.
ഒരു സെല്‍ഫി റെക്കോഡ് മറികടക്കാനുളള ശ്രമത്തിലാണ് ഈ 24കാരന്‍ പയ്യനിപ്പോള്‍. എന്‍എഫ്എല്‍ താരം പാട്രിക് പീറ്റേഴ്‌സണിന്റെ റെക്കോഡ് തകര്‍ക്കാനുളള ശ്രമത്തിലാണ് ഭാനു. ഒരു മണിക്കൂറില്‍ 1,449 സെല്‍ഫിയെടുത്താണ് പീറ്റേഴ്‌സണ്‍ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം കണ്ടെത്തിയത്. ഈ റെക്കോഡ് മറിക്കടക്കുമെന്നു വെല്ലുവിളിച്ച് അതിനുളള പരിശ്രമം തുടങ്ങിക്കഴിഞ്ഞു ഭാനു. ഹൈദ്രബാദ് സ്വദേശിയായ യുവാവ് പരിശീലനത്തിനായി ജോലി പോലും രാജിവച്ചു. സെല്‍ഫിയുമെടുത്തു നടക്കലാണ് യുവാവിന്റെ ഇപ്പോഴത്തെ ജോലി.
പ്രചോദനം ഡ്വെയ്ന്‍ ജോണ്‍സണ്‍
പ്രചോദനം ഡ്വെയ്ന്‍ ജോണ്‍സണ്‍
കനേഡിയന്‍ സിനിമാതാരം ഡ്വെയ്ന്‍ ജോണ്‍സണ്‍ മൂന്നു മിനിറ്റിനുളളില്‍ 105 സെല്‍ഫികള്‍ എടുത്തെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഭാനുവിന്റെ മനസില്‍ ഒരു സ്പാര്‍ക്ക്വീണു. അങ്ങനെ സെല്‍ഫി ചലഞ്ച് ഏറ്റെടുക്കാന്‍ തന്നെ തീരുമാനിച്ചു. സെപ്റ്റംബര്‍ 18ന് സിറ്റി മാളില്‍ നടക്കുന്ന മത്സരത്തില്‍ മണിക്കൂറില്‍ 1,800 സെല്‍ഫിയെടുക്കാന്‍ കഴിയുമെന്നാണ് യുവാവിന്റെ വിശ്വാസം. ഡ്വെയ്ന്‍ ജോണ്‍സണ്‍ സെല്‍ഫിയെടുത്തെന്നു കേട്ടപ്പോള്‍ മുതല്‍ എനിക്ക് തോന്നിയതാണ് പെണ്‍കുട്ടികളുടെ കുത്തകയല്ല അതെന്നും, എനിക്കും ഈ വെല്ലുവിളി സ്വീകരിക്കാന്‍ സാധിക്കുമെന്നും ഭാനു പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഓഫിസിലെ സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നു മിനിറ്റിനുളളില്‍ 120 സെല്‍ഫികളെടുത്തിരുന്നു ഭാനു.
ലോക റെക്കോഡെന്ന ലക്ഷ്യം
ലോക റെക്കോഡെന്ന ലക്ഷ്യം
നിലവില്‍ ലോക റെക്കോഡ് എന്‍എഫ്എല്‍ താരം പാട്രിക് പീറ്റേഴ്‌സണിന്റെ പേരിലാണെന്നു മനസിലാക്കി. മണിക്കൂറുകള്‍ക്കുളളിലാണ് താരം നിരവധി സെല്‍ഫികള്‍ എടുത്തു കൂട്ടിയത്. ദിവസത്തിനുളളില്‍ പാട്രിക്കിന്റെ റെക്കോഡിനെ വെല്ലുവിളിച്ച് ഗിന്നസ് അധികൃതര്‍ക്ക് കത്തയച്ചു. അവര്‍ കഴിഞ്ഞ ദിവസമാണ് ഭാനുവിനോട് മത്സരത്തിന് തയാറായിക്കൊളളാന്‍ നിര്‍ദേശിച്ചു മറുപടി അയച്ചത്. ഇതറിഞ്ഞയുടന്‍ സിറ്റി ഹോസ്പിറ്റലിലെ റിസര്‍ച്ച് അസിസ്റ്റന്റിന്റെ ജോലിയും കളഞ്ഞു ഭാനു പരിശീലനം തുടങ്ങി. ഇപ്പോള്‍ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും സെല്‍ഫിയില്‍ തന്നെ.
സെല്‍ഫി പ്രേമം
ഭാനുവിന്റെ സെല്‍ഫി പ്രേമം തുടങ്ങിയത് കൃത്യം മൂന്നു വര്‍ഷം മുന്‍പാണ്. അന്ന് പിറന്നാള്‍ ദിവസം മൂത്ത ജ്യേഷ്ഠന്‍ സമ്മാനമായി നല്‍കിയത് ഒരു സ്മാര്‍ട്ട്‌ഫോണ്‍. ആദ്യമായി ഒരു ഫോട്ടൊ എടുത്തു. അന്ന് സെല്‍ഫി എന്ന വാക്ക് പ്രചാരം നേടിയിട്ടില്ല. പിന്നെ ദിവസവും അതൊരു പതിവായി. അന്ന് ഫാര്‍മസിക്ക് പഠിക്കുകയായിരുന്നു ഭാനുപ്രകാശ്. എന്റെ വലതു കൈ കൊണ്ട് സെല്‍ഫിയെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്നു പറയുന്നു ഭാനു. ദിവസവും നന്നായി പരിശീലിക്കുന്നു. ഇപ്പോഴേ മണിക്കൂറില്‍ 1700
സെല്‍ഫി വരെയെടുക്കും. മത്സരദിവസം എന്തായാലും 1800 തികയ്ക്കുമെന്നും പറയുമ്പോള്‍ ഭാനുവിന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.