നിര്‍മ്മാണത്തിലിരുന്ന ഏഴുനില കെട്ടിടം നിലം പൊത്തിയ സംഭവത്തില്‍ മരണസംഖ്യ 11 ആയി, രണ്ട് പേരെ രക്ഷപ്പെടുത്തി
Dec 10, 2016, 17:12 IST
ഹൈദരാബാദ്: (www.kvartha.com 10.12.2016) നിര്‍മ്മാണത്തിലിരുന്ന ഏഴുനില കെട്ടിടം നിലം പൊത്തിയ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. വ്യാഴാഴ്ച രാത്രിയാണ് നാനക് രാംഗുഡയിലെ കെട്ടിടം തകര്‍ന്നത്. ഒരു ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ 2 പേരെയാണ് രക്ഷപ്പെടുത്തിയത്.
ഗ്യാസ് കട്ടറുകളും മറ്റും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. ഇവര്‍ അഞ്ചോളം മൃതദേഹങ്ങള്‍ പുറത്തെടുത്തു.
ആന്ധ്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുമെത്തിയ കെട്ടിട നിര്‍മ്മാണ തൊഴിലാളികളും കുടുംബങ്ങളുമാണ് ദുരന്തത്തിനിരകളായത്. കെട്ടിടം തകര്‍ന്ന് വീഴുമ്പോള്‍ ഇവര്‍ ഉറക്കത്തിലായിരുന്നു.
ഛത്തീസ്ഗഡില്‍ നിന്നുമെത്തിയ രേഖ, മകന് മൂന്ന് വയസുകാരന് ദീപക് എന്നിവരെയാണ് രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തത്.
മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ മികച്ച ചികില്‍സ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
SUMMARY: The death toll in the building collapse in Hyderabad rose to 11 after a seven-storey under construction building in Nanakramguda area of Hyederabad collapsed on Thursday night.
Keywords: National, Building Collapse, Hyderabad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.