മകളെ പതിനായിരം രൂപയ്ക്ക് വിറ്റു

 


ഹൈദരാബാദ്: (www.kvartha.com 21.06.2016) രണ്ട് പെണ്മക്കളെ വളര്‍ത്താനാകാതെ ദമ്പതികള്‍ രണ്ട് മാസം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റു. പതിനായിരം രൂപയ്ക്കാണ് ഇവര്‍ കുട്ടിയെ വിറ്റത്. ദണ്ഡിഗലിലെ ദമ്പതികള്‍ക്കാണ് കുട്ടിയെ നല്‍കിയത്.

മാധ്യമങ്ങളിലൂടെ വാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്നാണ് ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സര്‍വീസസ് രംഗത്തുവന്നത്.

തുടര്‍ന്നിവര്‍ കുട്ടിയെ വിറ്റ നായകിനെ ചോദ്യം ചെയ്തു. ഒരു ബന്ധുവിന് ദത്തുനല്‍കിയെന്നാണിയാള്‍ അധികൃതരോട് പറഞ്ഞത്.

എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ വിറ്റതായി കണ്ടെത്തുകയായിരുന്നു. ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സര്‍വീസസ് പോലീസില്‍ പരാതി നല്‍കി.
മകളെ പതിനായിരം രൂപയ്ക്ക് വിറ്റു

SUMMARY: Hyderabad: A couple sold their daughter for Rs. 10, 000 when they faced difficulties in bringing up two daughters. They sold their daughter who is two-month old to an unidentified couple in Dundigal.

Keywords: Hyderabad, Couple, Sold, Daughter, Rs. 10, 000, Faced difficulties, Bringing up, Two daughters, Two-month old, Unidentified couple, Dundigal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia