Accidental Death | പെണ്‍കുട്ടിയുടെ പിതാവിനെ കണ്ട് ഭയന്നു; 'പാതിരാത്രി കാമുകിക്ക് പിസയുമായെത്തിയ 20 കാരന് ടെറസില്‍നിന്ന് വീണ് ദാരുണാന്ത്യം'
Aug 8, 2023, 12:50 IST
ഹൈദരബാദ്: (www.kvartha.com) പാതിരാത്രിയില്‍ കാമുകിക്ക് പിസയുമായി സര്‍പ്രൈസ് നല്‍കാനെത്തിയ 20 കാരന് ടെറസില്‍നിന്ന് വീണ് ദാരുണാന്ത്യം സംഭവിച്ചതായി റിപോര്‍ട്. ബേകറി ജീവനക്കാരനായ മൊഹമ്മദ് ശൊഹൈബ് എന്ന യുവാവാണ് മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചത്. ഞായറാഴ്ച (06.08.2023) രാത്രിയാണ് സംഭവം.
പൊലീസ് പറയുന്നത്: കാമുകിക്കായി വാങ്ങിയ പിസ കാമുകിയുടെ വീടിന്റെ ടെറസിലിരുന്ന് ഒരുമിച്ച് കഴിക്കാനൊരുങ്ങുമ്പോഴാണ് ദാരുണസംഭവം. ഈ സമയം, പെണ്‍കുട്ടിയുടെ പിതാവ് എത്തിയത് കണ്ട് ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെ വെപ്രാളത്തില്‍ താഴേക്ക് വീണാണ് മൊഹമ്മദ് ശൊഹൈബ് മരിച്ചത്.
മൂന്ന് നില കെട്ടിടത്തിന്റെ ടെറസിലേക്ക് ആരോ നടന്ന് വരുന്നത് പോലെ തോന്നിയതിന് പിന്നാലെ കേബിളുകളില്‍ തൂങ്ങി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് നിലത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ കഴുത്തൊടിയുകയായിരുന്നു. അപകട വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതിന് പിന്നാലെ മൊഹമ്മദ് ശൊഹൈബിന്റെ ബന്ധുക്കളെത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
എന്നാല്‍ ഗുരുതരമായി പരുക്കേറ്റിരുന്നതിനാല്‍ പുലര്‍ചെയോടെ ചികിത്സയ്ക്കിടെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ മൊഹമ്മദ് ശൊഹൈബിന്റെ പിതാവ് ശൗക്കത്ത് അലി പരാതി നല്‍കിയിട്ടുണ്ട്.
Keywords: News, National, National-News, Local-News, Regional-News, Hyderabad, Tragedy, Rooftop, Pizza, Boy, Love, Hyderabad: Tragedy hits rooftop pizza date, boy slips & died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.