ഹൈദരാബാദ് ഇരട്ട സ്‌ഫോടനം: തീവ്രവാദികള്‍ ലക്ഷ്യമിട്ടത് സായി ക്ഷേത്രം?
Feb 23, 2013, 10:30 IST
ഹൈദരാബാദ്: 16 പേരുടെ ജീവനെടുത്ത ഹൈദരാബാദിലെ ഇരട്ട സ്‌ഫോടനം യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിട്ടത് സമീപത്തെ സായി ക്ഷേത്രത്തെയാണെന്ന് റിപോര്‍ട്ട്. സായി ക്ഷേത്രത്തില്‍ സ്‌ഫോടനം നടത്താനായിരുന്നു തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി ബോംബുകള്‍ സമീപ പ്രദേശങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു.
രണ്ടാമത്തെ സ്‌ഫോടനം നടന്ന കൊണാര്‍ക്ക് തീയേറ്ററിന് സമീപത്തുനിന്നും 300 മീറ്റര്‍ അകലം മാത്രമാണ് ക്ഷേത്രത്തിലേയ്ക്കുള്ളത്. ഇവിടെ ബോംബുകള്‍ സ്ഥാപിക്കാനായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. എന്നാല്‍ ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അനുരാഗ് ശര്‍മ്മയുടെ സന്ദര്‍ശനത്തെതുടര്‍ന്ന് ക്ഷേത്രത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ തീവ്രവാദികള്‍ക്ക് ക്ഷേത്രത്തിലേയ്ക്ക് കടക്കാനായില്ല. തുടര്‍ന്ന് ഏറ്റവും ജനത്തിരക്കേറിയ സമീപ പ്രദേശങ്ങള്‍ സ്‌ഫോടനത്തിനായി തീവ്രവാദികള്‍ തിരഞ്ഞെടുക്കുകയായിരുന്നു.
സായി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കുന്ന ദിവസമാണ് വ്യാഴാഴ്ച. അന്നത്തെ ദിവസം ക്ഷേത്രത്തില്‍ വന്‍ ജനത്തിരക്കാണ്. ഒരു പക്ഷേ തീവ്രവാദികള്‍ ക്ഷേത്രത്തില്‍ കയറിപറ്റിയിരുന്നെങ്കില്‍ നൂറുകണക്കിന് ഭക്തരായിരിക്കും സ്‌ഫോടനത്തില്‍ കൊല്ലപ്പെടുക. അത്രയേറെ തീവ്രതയേറിയ സ്‌ഫോടനങ്ങളാണ് ഹൈദരാബാദില്‍ ഉണ്ടായത്.
സാധാരണ ബോംബ് നിര്‍മ്മാണത്തില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരുന്നു ഇരട്ട സ്‌ഫോടനങ്ങള്‍ക്കുപയോഗിച്ച ബോംബുകളുടെ നിര്‍മ്മാണരീതിയെന്ന് ഐ.എന്‍.എ വ്യക്തമാക്കി.
ഹൈദരാബാദിലെ സായി ക്ഷേത്രം ഇതിനുമുന്‍പും തീവ്രവാദികള്‍ ലക്ഷ്യമിട്ടിട്ടുണ്ട്. 2002 നവംബറില്‍ ക്ഷേത്രത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് 2 പേര്‍ കൊല്ലപ്പെട്ടിരുന്നു.
SUMMARY: Hyderabad: A Sai Baba temple in Hyderabad’s Dilsukhnagar area could have been the original target of attackers, who at the last moment changed their plan and planted the bombs at the two nearby locations.
Keywords: National news, Dilsukhnagar, Devastating twin blasts, Thursday, 16 people dead, Injured, Hyderabad, Sai Baba temple, Attackers,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.