ഐസിസ് റിക്രൂട്ടര്‍? ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ യുവതി അറസ്റ്റില്‍

 


ഹൈദരാബാദ്: (www.kvartha.com 11.09.2015) ഹൈദരാബാദില്‍ അഫ്ഷാ ജബീന്‍ എന്ന 38കാരി അറസ്റ്റില്‍. നിക്കോള്‍, നിക്കി ജോസഫ് എന്നീ പേരുകളിലാണിവര്‍ അറിയപ്പെടുന്നത്. ഹൈദരാബാദ് സ്വദേശിയായ സല്‍മാന്‍ മുഹ് യുദ്ദീനെ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് അറസ്റ്റ്.

ഹൈദരാബാദിലെ തൊലിചൗക്കിയില്‍ നിന്നുള്ള അഫ്ഷ ബ്രിട്ടീഷ് പൗരയാണെന്ന് കരുതപ്പെടുന്നു. ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി ഗള്‍ഫിലേയ്ക്ക് കടക്കാനൊരുങ്ങിയ സല്‍മാനെ ഇക്കഴിഞ്ഞ ജനുവരി 16ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദുബൈ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പായിരുന്നു അറസ്റ്റ്.

ഐസിസ് റിക്രൂട്ടര്‍? ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ യുവതി അറസ്റ്റില്‍

തുര്‍ക്കി വഴി സിറിയയിലേയ്ക്ക് കടക്കാനായിരുന്നു സല്‍മാന്‍ പദ്ധതിയിട്ടിരുന്നത്. നിക്കി ജോസഫുമായി ഫേസ്ബുക്ക് വഴിയാണ് സല്‍മാന്‍ പരിചയപ്പെട്ടത്. ദുബൈയില്‍ താമസിക്കുകയാണെന്നും താനൊരു ബ്രിട്ടീഷ് പൗരയാണെന്നും നിക്കി പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് സല്‍മാന്‍ ദുബൈക്ക് കടക്കാനൊരുങ്ങിയത്. ഇവര്‍ക്കൊപ്പം സിറിയയിലേയ്ക്ക് പോകാനായിരുന്നു പദ്ധതി.

ഇരുവരും ചേര്‍ന്ന് നിരവധി യുവാക്കളെ ഐസിസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം.

SUMMARY: The Police at Rajiv Gandhi International Airport at Shamshabad on Friday arrested a woman who allegedly influenced Hyderabad resident Salman Mohiuddin to join the Islamic State. Afsha Jabeen, 38, alias Nicole alias Nicky Joseph, who was thought to be a British national is actually from Hyderabad’s Tolichowki area.

Keywords: Hyderabad, Arrest, Airport, ISIS,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia