Hemant Soren | 'ഞാനൊരു മുഖ്യമന്ത്രിയാണ്, നാടുവിടുമോ?' ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതിന് മുമ്പ് ഹേമന്ത് സോറന്‍
Nov 17, 2022, 15:13 IST
റാഞ്ചി: (www.kvartha.com) കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) മുന്നില്‍ ഹാജരാകുന്നതിന് മുമ്പ് ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. സര്‍കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷം ഗൂഢാലോചന നടത്തുകയാണെന്നും അത് തങ്ങള്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സാഹേബ്ഗഞ്ച് ജില്ലയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് 1,000 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇഡി കേസ്.
'ഞാനൊരു മുഖ്യമന്ത്രിയാണ്. ഭരണഘടനാപരമായ പദവിയാണ് ഞാന്‍ വഹിക്കുന്നത്. എന്നാല്‍ എന്നെ വിളിക്കുന്നത് കണ്ട് ഞാന്‍ രാജ്യം വിട്ട് ഓടിപ്പോകുമെന്ന് തോന്നുന്നു. വ്യവസായികളല്ലാതെ ഒരു രാഷ്ട്രീയ നേതാക്കളും രാജ്യം വിട്ട് ഓടിപ്പോയതായി ഞാന്‍ കരുതുന്നില്ല. എനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഒരു മുഖ്യമന്ത്രിക്കെതിരെ ഇത്ര ലാഘവത്തോടെ എങ്ങനെയാണ് ഇത്രയും വലിയ ആരോപണം ഉന്നയിക്കാന്‍ കഴിയുന്നത് എന്നതില്‍ ഞാന്‍ ഞെട്ടിപ്പോയി', ഹേമന്ത് സോറന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
1000 കോടിയുടെ അഴിമതിയുണ്ടെന്ന പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും ഇത് ചൂണ്ടിക്കാട്ടി ഇഡിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഹേമന്ത് സോറന്‍ ഹാജരാകുന്നതിന് മുന്നോടിയായി റാഞ്ചിയിലെ ഇഡി ഓഫീസിന് പുറത്ത് വന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. നവംബര്‍ നാലിന് ആദ്യം സോറനെ വിളിപ്പിച്ചിരുന്നുവെങ്കിലും ഛത്തീസ്ഗഡ് സര്‍കാര്‍ സംഘടിപ്പിക്കുന്ന ഗോത്രോത്സവത്തില്‍ പങ്കെടുക്കുന്നത് ഉള്‍പെടെയുള്ള ഔദ്യോഗിക പരിപാടികള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല. ചോദ്യം ചെയ്യലിനായി സമന്‍സ് അയക്കുന്നതിന് പകരം തന്നെ അറസ്റ്റ് ചെയ്യൂവെന്ന് അദ്ദേഹം ഇഡിയെ വെല്ലുവിളിച്ചിരുന്നു.

Keywords: Latest-News, National, Top-Headlines, Jharkhand, Political-News, Politics, Chief Minister, Controversy, Hemant Soren, 'I am a CM, will I flee the country?' Hemant Soren ahead of ED appearance.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.