ഞാന്‍ ഓപ്പണിംഗ് ബാസ്മാനാണ്, എനിക്ക് സമയം തരൂ: സുനില്‍ഗവാസ്കര്‍
Mar 27, 2014, 17:47 IST
ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ ആദ്ധ്യക്ഷസ്ഥാനം താത്കാലികമായി എല്പ്പിച്ച സുപ്രീംകോടതി വിധിയോട് ആദരവും, പദവി ഏറ്റടുക്കുന്നതില്‍ സന്തോഷവാനാണെന്നും സുനില്‍ ഗവാസ്കര്‍ പറഞ്ഞു. ഇന്ത്യയുടെ ഭരണസംവിധാനത്തില്‍ അവസാന വാക്കാണ് സുപ്രീംകോടതി. ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനുള്ള ചുമതല എല്ലാവര്‍ക്കുമുണ്ട്.
നിലവില്‍ ബി.സി.സി.ഐ കമന്റേറ്ററായ എനിക്ക് കോടതി നിര്‍ദ്ദേശങ്ങളെ റിപ്പോര്‍ട്ടാക്കി എടുക്കാനുണ്ട്. എന്തായാലും സുപ്രീംകോടതിയുടെ അവസാന വിധിവരുന്നത് വരെ കാത്തിരിക്കാനാണ് എന്റെ തീരുമാനം. അല്ലാതെ തോക്കിന്റെ മുമ്പിലേയ്ക്ക് എടുത്തുചാടുകയല്ല വേണ്ടത്.
എന്നെ സംബന്ധിച്ച് ഞാനൊരു ഓപ്പണിംഗ് ബാസ്മാനാണ്. പിച്ചുകള്‍ പഠിക്കാനും കാലവാസ്ഥമനസ്സിലാക്കാനും കുറച്ച് സമയം എടുക്കും. എങ്കിലും പരമോന്നത കോടതിയുടെ അജ്ഞാ ശിരസാ വഹിക്കും. ഗവാസ്കര്‍ പറഞ്ഞു.
രാജസ്ഥാന് റോയല്‍സിനേയും ചെന്നൈ സൂപ്പര്‍ കിങ്ങ്സിനേയും ഐ.പി.എല്ലില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെ എങ്ങനെ നടപ്പിലാക്കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ഗവാസ്കറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇരു ടീമുകളും ചാമ്പ്യന്മാരാണ്. രാജസ്ഥാന് 2008ല്‍ ചാമ്പ്യന്മാരായെങ്കില് ഐ.പി.എല്ലില്‍ മൂന്ന് തവണയാണ് ചെന്നൈ കപ്പ് ഉയര്‍ത്തിയത്. ആരാധകരെ സംബന്ധിച്ച് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം നിരാശപ്പെടുത്തുന്നതാണ്. എന്തായാലും എനിക്ക് സമയം തരൂ ഗവാസ്കര്‍ പറഞ്ഞു.
Keywords : Cricket, Sports, National, Supreme Court, Suggest, BCCI President, Sunil Gavaskar, Former Indian Cricketer, Accepted, New post, Happy, Honoured
നിലവില്‍ ബി.സി.സി.ഐ കമന്റേറ്ററായ എനിക്ക് കോടതി നിര്‍ദ്ദേശങ്ങളെ റിപ്പോര്‍ട്ടാക്കി എടുക്കാനുണ്ട്. എന്തായാലും സുപ്രീംകോടതിയുടെ അവസാന വിധിവരുന്നത് വരെ കാത്തിരിക്കാനാണ് എന്റെ തീരുമാനം. അല്ലാതെ തോക്കിന്റെ മുമ്പിലേയ്ക്ക് എടുത്തുചാടുകയല്ല വേണ്ടത്.
എന്നെ സംബന്ധിച്ച് ഞാനൊരു ഓപ്പണിംഗ് ബാസ്മാനാണ്. പിച്ചുകള്‍ പഠിക്കാനും കാലവാസ്ഥമനസ്സിലാക്കാനും കുറച്ച് സമയം എടുക്കും. എങ്കിലും പരമോന്നത കോടതിയുടെ അജ്ഞാ ശിരസാ വഹിക്കും. ഗവാസ്കര്‍ പറഞ്ഞു.
രാജസ്ഥാന് റോയല്‍സിനേയും ചെന്നൈ സൂപ്പര്‍ കിങ്ങ്സിനേയും ഐ.പി.എല്ലില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെ എങ്ങനെ നടപ്പിലാക്കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ഗവാസ്കറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇരു ടീമുകളും ചാമ്പ്യന്മാരാണ്. രാജസ്ഥാന് 2008ല്‍ ചാമ്പ്യന്മാരായെങ്കില് ഐ.പി.എല്ലില്‍ മൂന്ന് തവണയാണ് ചെന്നൈ കപ്പ് ഉയര്‍ത്തിയത്. ആരാധകരെ സംബന്ധിച്ച് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം നിരാശപ്പെടുത്തുന്നതാണ്. എന്തായാലും എനിക്ക് സമയം തരൂ ഗവാസ്കര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.