ഞാനും കൊല്ലപ്പെടും: രാഹുല്‍ ഗാന്ധി

 


ചുരു/അല്‍ വര്‍: ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടതുപോലെ ഒരിക്കല്‍ താനും കൊല്ലപ്പെടുമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കവേയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

എന്റെ മുത്തശ്ശി കൊല്ലപ്പെടുകയായിരുന്നു. എന്റെ പിതാവുമതെ. ഒരിക്കല്‍ ഞാനും കൊല്ലപ്പെട്ടേക്കാം. എനിക്കതോര്‍ത്ത് വിഷമമില്ല രാഹുല്‍ പറഞ്ഞു.

ഇന്ദിരാഗാന്ധിയുടെ ഘാതകരായ സത് വന്ത് സിംഗും ബീന്ദ് സിംഗുമൊത്ത് താന്‍ ബാഡ്മിന്റണ്‍ കളിക്കാറുണ്ടായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. അവരെന്റെ സുഹൃത്തുക്കളായിരുന്നു. ആരെങ്കിലും ഗ്രനേഡ് എറിഞ്ഞാല്‍ ഉടനെ തറയില്‍ കമിഴ്ന്നുകിടക്കണമെന്ന് ബീന്ദ് സിംഗ് എന്നോട് പറഞ്ഞിരുന്നു. അയാളിത് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ അവര്‍ എന്റെ മുത്തശ്ശിയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പിന്നീടാണ് മനസിലായത് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ആ ദിവസം ഞാനെന്റെ ക്ലാസ് മുറിയില്‍ ഇരിക്കുകയായിരുന്നു. ആരോ ഒരാള്‍ വന്ന് എന്റെ ടീച്ചറോട് സ്വകാര്യമായി എന്തോ പറയുന്നത് ഞാന്‍ കണ്ടു. എന്നോട് ഉടനെ വീട്ടിലേയ്ക്ക് പോകണമെന്ന് ടീച്ചര്‍ പറഞ്ഞു. പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്നും ഞാന്‍ വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്തു. വീട്ടുജോലിക്കാരിയുടെ നിലവിളിയായിരുന്നു ഞാന്‍ കേട്ടത് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിനത്തെ ഓര്‍ത്തെടുത്ത് രാഹുല്‍ പറഞ്ഞു.

ഞാനും കൊല്ലപ്പെടും: രാഹുല്‍ ഗാന്ധികാറിന്റെ സീറ്റിനടിയില്‍ എന്നേയും പ്രിയങ്കയേയും ഒളിപ്പിച്ച് സുരക്ഷാ ഭടന്മാര്‍ ഞങ്ങളെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയപ്പോള്‍ റോഡില്‍ ഞാനെന്റെ മുത്തശ്ശിയുടെ ചോരപ്പാടുകള്‍ കണ്ടു. ഒരു മുറിയില്‍ സത് വന്ത് സിംഗിന്റേയും ബീന്ദ് സിംഗിന്റേയും ചോരപ്പാടുകളും കണ്ടു. അവരെന്നുമെന്റെ നല്ല സുഹൃത്തക്കളെപോലെയായിരുന്നു രാഹുല്‍ പറഞ്ഞു.

മുത്തശ്ശിയുടെ കൊലപാതകത്തില്‍ ഞാനാകെ അമര്‍ഷം പൂണ്ടു. ആ ദേഷ്യത്തില്‍ നിന്നും കരകയറാന്‍ 15 വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഇതുതന്നെ വീണ്ടും ആവര്‍ത്തിച്ചു. എന്റെ പിതാവും കൊല്ലപ്പെട്ടു. ഒരിക്കല്‍ ഞാനും കൊല്ലപ്പെട്ടേക്കാം. എനിക്കതില്‍ ഭയമില്ല രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മുസാഫര്‍നഗറിലെ കലാപം ബിജെപിയുടെ സൃഷ്ടിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയാണ് ബിജെപി രാജ്യത്ത് കലാപം സൃഷ്ടിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

SUMMARY: Churu/Alwar: Ahead of the Assembly Elections in Rajasthan, Congress vice president Rahul Gandhi made an emotional pitch at the election rallies here, accused the BJP of sparking communal tensions in the country for political benefits, and equated the plight of Uttar Pradesh's riot-ravaged Muzaffarnagar district's people with himself.

Keywords: National news, Rahul Gandhi, Indian National Congress, Bharatiya Janata Party, Rajasthan, 2013 Rajasthan Asembly elections, Churu, Alwar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia