Ashok Gehlot | രാജസ്താനില്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളില്ല; താനും സചിന് പൈലറ്റും മുന്നോട്ട് പോകുന്നത് ഒറ്റക്കെട്ടായി; മുഖ്യമന്ത്രി പദം ഒഴിയാന്‍ ആഗ്രഹമുണ്ടെന്നും വ്യക്തമാക്കി അശോക് ഗെലോട്
Oct 19, 2023, 16:22 IST
ജയ്പൂര്‍: (KVARTHA) രാജസ്താനില്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്. താനും സചിന് പൈലറ്റും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞ ഗെലോട് സ്ക്രീനിങ് കമിറ്റിയില്‍ ഒറ്റ പേരുപോലും താന്‍ എതിര്‍ത്തിട്ടില്ലെന്നും വ്യക്തമാക്കി. രാജസ്താനിലെ നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രി പദത്തില്‍ നിന്നും മാറണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കസേര തന്നെ വിടുന്നില്ല. തന്റെ മേല്‍ ഗാന്ധി കുടുബം വിശ്വാസം സൂക്ഷിക്കുന്നതില്‍ എന്തെങ്കിലും കാരണമുണ്ടാകുമെന്നും ഗെലോട് പ്രതികരിച്ചു.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയും അദ്ദേഹം ഉന്നയിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സംസ്ഥാനങ്ങളില്‍ ആദ്യം എത്തുന്നത് ഇഡിയാണ്. അന്വേഷണ ഏജന്‍സികളെ വെച്ചുള്ള രാഷ്ട്രീയ വേട്ടയാടല്‍ ഒരു സര്‍കാരിന് ചേരുന്നതല്ലെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ റെയ്ഡുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് തിരഞ്ഞെടുപ്പ് കമിഷന് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം വസുന്ധര രാജ സിന്ധ്യയെ ബിജെപി അവഗണിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് വസുന്ധര രാജെ സിന്ധ്യയോട് ബിജെപി ചെയ്യുന്നത് അനീതിയാണെന്നും തന്റെ പേരില്‍ അവരെ ബിജെപി അവഗണിക്കരുതെന്നും ഗെലോട് പ്രതികരിച്ചു.
മുഖ്യമന്ത്രി പദത്തില്‍ നിന്നും മാറണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കസേര തന്നെ വിടുന്നില്ല. തന്റെ മേല്‍ ഗാന്ധി കുടുബം വിശ്വാസം സൂക്ഷിക്കുന്നതില്‍ എന്തെങ്കിലും കാരണമുണ്ടാകുമെന്നും ഗെലോട് പ്രതികരിച്ചു.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയും അദ്ദേഹം ഉന്നയിച്ചു.
അതേസമയം വസുന്ധര രാജ സിന്ധ്യയെ ബിജെപി അവഗണിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് വസുന്ധര രാജെ സിന്ധ്യയോട് ബിജെപി ചെയ്യുന്നത് അനീതിയാണെന്നും തന്റെ പേരില്‍ അവരെ ബിജെപി അവഗണിക്കരുതെന്നും ഗെലോട് പ്രതികരിച്ചു.
Keywords: I want to leave the CM post but this post is not leaving me: Ashok Gehlot, Rajasthan, Chief Minister, Ashok Gehlot, Politics, Congress, Sachin Pilot, Media, Report, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.