മുംബൈ: (www.kvartha.com 05.10.2014) ശിവസേനയെ ഒരിക്കലും എതിര്‍ത്ത് സംസാരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ശിവസേന നേതാവായിരുന്ന അന്തരിച്ച ബാല്‍ താക്കറയോടുള്ള ആദരവ് കൊണ്ടാണ് ശിവസേനയെ വിമര്‍ശിക്കാത്തതെന്നും മോഡി വ്യക്തമാക്കി. രാഷ്ട്രീയത്തിനതീതമായ ചില കാര്യങ്ങളുണ്ടെന്നും മോഡി പറഞ്ഞു. ബാല്‍ താക്കറെയുടെ മരണത്തിനു ശേഷമുള്ള മഹാരാഷ്ട്രയിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്.
കഴിഞ്ഞ 25 വര്‍ഷമായി സഖ്യകക്ഷികളായിരുന്ന ബി ജെ പി യും ശിവസേനയും സീറ്റ് വിഭജനത്തെ ചൊല്ലി അടുത്തിടെ തെറ്റിപ്പിരിഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ സാംഗഌയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
അതേസമയം എന്‍ സി പി നേതാവ് ശരത് പവാറിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് മോഡി നടത്തിയത്. കൃഷിമന്ത്രി എന്ന നിലയില്‍ പവാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ കര്‍ഷക ആത്മഹത്യ ഉണ്ടാകുമായിരുന്നില്ലെന്നും രാഷ്ട്രീയ നലിനില്‍പിന് വേണ്ടിയാണ് പവാര്‍ ശിവാജിയുടെ പേരും പ്രശസ്തിയും ഉപയോഗിക്കുന്നതെന്നും മോഡി ആരോപിച്ചു. ഇത് അപമാനകരമാണെന്നു പറഞ്ഞ മോഡി പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഒരു മുഖ്യമന്ത്രിയെന്ന നിലയിലും കേന്ദ്ര കാര്‍ഷിക മന്ത്രി എന്ന നിലയിലും സാധാരണക്കാരന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പവാര്‍ തയ്യാറായില്ല. മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം പവാറാണെന്ന പ്രചാരണത്തിനിടെയാണ് മോഡിയുടെ വിമര്‍ശനം.

Keywords: I will not utter a word against Shiv Sena , Mumbai, Allegation, Prime Minister, Maharashtra, Election, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.