സൈനിക ഹെലികോപ്ടര്‍ പൂര്‍ണമായും കത്തിയമര്‍ന്നു; തമിഴ്‌നാട് മുഖ്യമന്ത്രി ദുരന്ത സ്ഥലത്തേക്ക്

 



ചെന്നൈ: (www.kvartha.com 08.12.2021) സംയുക്ത സൈനിക മേധാവി ബിപിന്‍ റാവതും കുടുംബവും സൈനിക ഉദ്യോഗസ്ഥരടക്കം സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണ സ്ഥലം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12.20ന് കൂനൂരിനടുത്ത കാടേരിയിലെ എസ്‌റ്റേറ്റിലാണ് ഇന്‍ഡ്യന്‍ വ്യോമസേനയുടെ എം ഐ 17 വി 5 ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. 

ഹെലികോപ്ടര്‍ അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് സംശയം. രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മൂടല്‍ മഞ്ഞുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. അപകട സമയത്ത് വലിയ ശബ്ദം കേട്ടതായും പ്രദേശവാസികള്‍ പറയുന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ ഹെലികോപ്ടര്‍ കത്തുന്നതാണ് കണ്ടത്. 

ഏകദേശം ഒന്നരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് ഹെലികോപ്ടറിലെ തീ അണച്ചതെന്നും പ്രദേശവാസികള്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രം അകലെവച്ചാണ് ഹെലികോപ്ടര്‍ അപകടം. തകര്‍ന്നയുടന്‍ ഹെലികോപ്ടര്‍ കത്തിയമര്‍ന്നു. 

സൈനിക ഹെലികോപ്ടര്‍ പൂര്‍ണമായും കത്തിയമര്‍ന്നു; തമിഴ്‌നാട് മുഖ്യമന്ത്രി ദുരന്ത സ്ഥലത്തേക്ക്



സൈന്യത്തിന്റെയും പൊലീസിന്റെയും അഗ്‌നിരക്ഷ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. പരിക്കേറ്റ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവതിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപോര്‍ടുകള്‍. 11 പേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം.   
Keywords:  News, National, India, Helicopter Collision, Accident, Death, Minister, Tamilnadu, IAF chopper crash: Stalin to reach Coonoor to take stock of situation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia