ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യന്‍ വ്യോമസേനയ്ക്ക് പുതിയ പതാക വരുന്നു. വ്യോമ സേന ദിനമായ ഞായറാഴ്ച പുതിയ പതാക പുറത്തിറക്കാനാണ് തീരുമാനം. പ്രയാഗ് രാജില്‍ നടക്കുന്ന വ്യോമസേനയുടെ 91-ാം ദിനാഘോഷ പരിപാടിയിലാകും പുതിയ പതാക പുറത്തിറക്കുക.
കഴിഞ്ഞ വര്‍ഷം ഇന്‍ഡ്യന്‍ നാവികസേനയുടെ പതാക മാറ്റിയിരുന്നു. ബ്രിടീഷ് ഭരണകാലവുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിച്ച് കൊണ്ടാണ് ഇന്‍ഡ്യന്‍ നാവികസേന പുതിയ പതാകയിലേക്ക് മാറിയത്. സെന്റ് ജോര്‍ജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചായിരുന്നു നാവികസേനയുടെ പഴയ പതാക. അശോക സ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേന മുദ്രയുള്ളതാണ് പുതിയ പതാക.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജെനറല്‍ അനില്‍ ചൗഹാന്‍, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി എന്നിവര്‍ പുതിയ പതാക അനാച്ഛാദനം ചെയ്തേക്കും. 72 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്‍ഡ്യന്‍ വ്യോമസേനയുടെ പുതിയ പതാക അവതരിപ്പിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Keywords: IAF to unveil its new ensign after 72 years at Prayagraj air Show, New Delhi, News, IAF, Prayagraj Air Show, Flag, Prayagraj, Arrangement, Bamrauli, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.