ഇസ്രത്ത് ജഹാനെ തീവ്രവാദിയാക്കി പ്രഖ്യാപിച്ചതിനുപിന്നില്‍ ഐബി ഉദ്യോഗസ്ഥന്‍: സിബിഐ

 


ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാനെ തീവ്രവാദിയാക്കി പ്രഖ്യാപിച്ചതിനുപിന്നില്‍ ഐബി ഉദ്യോഗസ്ഥനായിരുന്ന രജീന്ദര്‍ കുമാറാണെന്ന് സിബിഐ. മുന്‍ ഐബി സ്‌പെഷ്യല്‍ ഓഫീസറായിരുന്ന രജീന്ദര്‍ കുമാറിന്റെ ബുദ്ധിയാണ് ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ സത്യവാങ്മൂലത്തിന് പിന്നിലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

ഇസ്രത്ത് ജഹാനെ തീവ്രവാദിയാക്കി പ്രഖ്യാപിച്ചതിനുപിന്നില്‍ ഐബി ഉദ്യോഗസ്ഥന്‍: സിബിഐഇസ്രത്ത് കേസില്‍ സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിലാണ് സിബിഐ ഇക്കാര്യം ആരോപിച്ചിരിക്കുന്നത്. എന്നാല്‍ പിന്നീട് ആഭ്യന്തരമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍.വി.എസ് മണി ഗുജറാത്ത് ഹൈക്കോടതിയില്‍ രണ്ട് സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചു. രജീന്ദര്‍ കുമാറിന്റെ സത്യവാങ്മൂലം സമര്‍പ്പിച്ച് രണ്ട് മാസത്തിന് ശേഷമായിരുന്നു ഇത്. 2009 ആഗസ്റ്റ് 6ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇസ്രത്തും കൊല്ലപ്പെട്ട മൂന്നുപേരും തീവ്രവാദികളാണെന്ന് വ്യക്തമാക്കുന്നത്.

എന്നാല്‍ 2009 സെപ്റ്റംബര്‍ 30ന് മണി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇസ്രത്ത് തീവ്രവാദിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിശദീകരിക്കുന്നുണ്ട്.

SUMMARY: New Delhi: Former IB Special Director Rajinder Kumar, accused by CBI of murder in the Ishrat Jahan encounter case, was allegedly the brain behind the affidavit filed by Home Ministry declaring the 19-year-old victim a terrorist.

Keywords: Ishrat Jahan case, Central Bureau of Investigation, CBI, Amit Shah, Narendra Modi, Rajinder Kumar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia