ഡല്‍­ഹി­യില്‍ എ.ടി.എം. വാഹ­നം റാ­ഞ്ചി 5 കോ­ടി തട്ടി

 


ഡല്‍­ഹി­യില്‍ എ.ടി.എം. വാഹ­നം റാ­ഞ്ചി 5 കോ­ടി തട്ടി
ന്യൂഡല്‍ഹി: എ.ടി.എം. വാഹ­നം റാ­ഞ്ചി അഞ്ച്‌ കോ­ടി ക­വര്‍­ച. ഐസിഐസിഐ ബാങ്കിന്റെ എടിഎം വാഹനം അഞ്ചംഗ സം­ഘം റാ­ഞ്ചു­ക­യാ­യി­രുന്നു. വെ­ള്ളി­യാഴ്­ച ഉ­ച്ച­യ്ക്ക് രണ്ട് മണിയോടെയാ­ണ് വന്‍ കൊ­ള്ള­ന­ട­ന്നത്. ഏകദേശം അഞ്ച് കോടി രൂപയാണ് സംഘം തട്ടിയെടുത്തി­ട്ടു­ള്ള­തെ­ന്നാ­ണ് പോ­ലീ­സ് വെ­ളി­പ്പെ­ടു­ത്തു­ന്നത്.

ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലെ ബാങ്കിലാണ് സംഭവം. ബാങ്ക് വാഹനം പോലീസ് പിന്നീട് കണ്ടെടുത്തു. എന്നാല്‍ കവര്‍ച നടത്തിയവരെ പിടികൂടാനായി­ട്ടില്ല. സുരക്ഷാഗാര്‍ഡിനെ വെടിവെച്ച ശേഷമാണ് സം­ഘം ക­ട­ന്നു­ക­ള­ഞ്ഞത്.

കൊ­ള്ള­സം­ഘ­ത്തിന്റെ വെടിയേറ്റ സുരക്ഷാഗാര്‍ഡ് ഡല്‍ഹിയിലെ എഐഎംഎസ് ആശുപത്രി തീവ്രപരിചരണ വിഭാ­ഗ­ത്തില്‍ പ്ര­വേ­ശി­പ്പിച്ചു. വാന്‍കടന്നുപോയ വഴികളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് കൊള്ളക്കാരെ പിടിക്കാനുള്ള ശ്രമത്തിലാണ് പോലീ­സ് അ­ന്വേഷ­ണം ന­ട­ത്തു­ന്നത്.

Keywords:  New Delhi, Bank, Injured, Robbery, Police, National, ATM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia