ICMR Study | കോവിഡിന് ശേഷം യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണങ്ങള്‍ എന്തുകൊണ്ട്? കാരണമറിയാന്‍ ഐസിഎംആറിന്റെ 2 പഠനങ്ങള്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍; 40 കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ എടുക്കും; ഇതുവരെ പരിശോധിച്ചത് 50 പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍; പ്രതീക്ഷയോടെ ജനങ്ങള്‍
Aug 20, 2023, 20:53 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യയ്ക്കൊപ്പം നിരവധി രാജ്യങ്ങളെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിയുടെ ആഘാതം കുറഞ്ഞെങ്കിലും മരണങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. വിശേഷിച്ചും യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന പെട്ടെന്നുള്ള മരണങ്ങള്‍ പല രാജ്യങ്ങളെയും അസ്വസ്ഥമാക്കുന്നു. മുന്‍കാലങ്ങളില്‍, കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച യുവാക്കളുടെ വലിയ തോതിലുള്ള പെട്ടെന്നുള്ള മരണം സജീവ ചര്‍ച്ചയാണ്. രാജ്യത്ത് സമാനമായ കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ കേന്ദ്രം ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) ഇന്ത്യയില്‍ കോവിഡിന് ശേഷമുള്ള യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന്റെ കാരണം മനസിലാക്കാന്‍ രണ്ട് പഠനങ്ങള്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അകാരണമായ മരണങ്ങള്‍ കണ്ടെത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഇതിനായി കഴിഞ്ഞ വര്‍ഷം മരിച്ച 18 മുതല്‍ 45 വയസുവരെയുള്ളവരുടെ ഡാറ്റയാണ് ഉപയോഗിക്കുകയെന്നും ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബെഹല്‍ പറഞ്ഞു.
കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന്റെ അനന്തരഫലങ്ങള്‍ മനസിലാക്കാന്‍ ഈ പഠനങ്ങള്‍ സഹായിക്കുമെന്ന് ഐസിഎംആര്‍ പറയുന്നു. ഈ കാരണങ്ങള്‍ അറിഞ്ഞാല്‍ ഭാവിയിലെ മരണങ്ങള്‍ തടയാനാകുമെന്നാണ് പ്രതീക്ഷ. മറ്റ് ഗുരുതരമായ രോഗങ്ങളൊന്നുമില്ലാതെ പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ചാണ് ഈ പഠനങ്ങള്‍ നടത്തുന്നത്. ഇതുവരെ ന്യൂഡെല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (AIIMS) 50 പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്തിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 50 പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ഈ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും കോവിഡിന് ശേഷമുള്ള അവസ്ഥകളുമായി താരതമ്യം ചെയ്താല്‍ കാരണങ്ങള്‍ അറിയാമെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. കോവിഡിന് ശേഷമുള്ള ലോകത്തിലെ യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളില്‍ മനുഷ്യശരീരത്തില്‍ എന്തെങ്കിലും ശാരീരിക മാറ്റങ്ങള്‍ ഉണ്ടോ എന്ന് മനസിലാക്കാന്‍ ഐസിഎംആര്‍ ശ്രമിക്കുന്നു. മരണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍, 40 കേന്ദ്രങ്ങളില്‍ നിന്ന് കോവിഡിന് ശേഷം സുഖം പ്രാപിച്ച രോഗികളുടെ ഡാറ്റ ഐസിഎംആര്‍ എടുക്കും.
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അല്ലെങ്കില്‍ ഗുരുതരമായ പരിക്കുകള്‍ എന്നിവയൊന്നും കൂടാതെ ആരോഗ്യവാനായ ഒരു വ്യക്തിയുടെ മരണത്തെ പെട്ടെന്നുള്ള മരണമായി ഐസിഎംആര്‍ നിര്‍വചിക്കുന്നു. ഹൃദയസ്തംഭനവും ശ്വാസകോശം തകരാറിലുമാണ് പെട്ടെന്നുള്ള മരണങ്ങള്‍ കൂടുതലും. ഭക്ഷണ ശീലങ്ങള്‍, പുകയില ശീലം, ജീവിതരീതി, കോവിഡിന്റെ ചരിത്രം, എടുത്ത പ്രതിരോധ കുത്തിവയ്പ്പുകള്‍, മരണപ്പെട്ടയാളുടെ കുടുംബ മെഡിക്കല്‍ ചരിത്രം എന്നിവയെക്കുറിച്ച് അവരുടെ കുടുംബാംഗങ്ങളോടും അയല്‍ക്കാരോടും ചോദിക്കുന്നുണ്ടെന്ന് ഐസിഎംആര്‍ മേധാവി പറഞ്ഞു.
എന്തുകൊണ്ടാണ് കോവിഡ് ബാധിച്ച് പെട്ടെന്നുള്ള മരണങ്ങള്‍ സംഭവിച്ചതെന്ന് അറിയാന്‍ മറ്റ് മാര്‍ഗമില്ലെന്നും കോവിഡിന് മുമ്പും ശേഷവും ശേഷവും ആളുകളുടെ ജീവിതശൈലിയില്‍ നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നാം മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Keywords: ICMR Study, Sudden Deaths, Covid, Health, Malayalam News, World News, Health, Health News, ICMR Studying 'Sudden Deaths' In Post-Covid India, Focus On 18-45 Age Group.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.