ഒളിവിലായിരിക്കെ ഹൃദയസ്തംഭനത്തെ തുടര്‍ന്നു മരിച്ചത് ശ്രീലങ്കന്‍ അധോലോക കുറ്റവാളി അംഗോഡ ലൊകെ തന്നെയെന്ന് ഡിഎന്‍എ ഫലം
Nov 17, 2021, 11:47 IST
ചെന്നൈ: (www.kvartha.com 17.11.2021) ഒളിവിലായിരിക്കെ ഹൃദയസ്തംഭനത്തെ തുടര്‍ന്നു മരിച്ചത് ശ്രീലങ്കന്‍ അധോലോക കുറ്റവാളി അംഗോഡ ലൊകെ തന്നെയെന്ന് ഡി എന്‍ എ ഫലം. മരിച്ചത് അംഗോഡ തന്നെയാണോയെന്ന സംശയം ഉയര്‍ന്നതോടെ ശ്രീലങ്കന്‍ സര്‍കാരിന്റെ സഹായത്തോടെ ക്രൈം ബ്രാഞ്ച് ഇയാളുടെ അമ്മയില്‍നിന്ന് ഡി എന്‍ എ സാംപിളുകള്‍ ശേഖരിച്ച് ചെന്നൈയിലെ ഫൊറന്‍സിക് ലബോറടറിയിലേക്ക് അയച്ചിരുന്നു. ഫലം വന്നതോടെ മരിച്ചത് അംഗോഡ തന്നെയെന്ന് ഉറപ്പാക്കുകയായിരുന്നു.
ഇതോടെ ഇയാള്‍ക്കെതിരെയുള്ള എല്ലാ കേസുകളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. ഇയാളുടെ ശ്രീലങ്കയിലുള്ള സ്വത്തു കണ്ടുകെട്ടാനുള്ള നടപടികളും ശ്രീലങ്കന്‍ പൊലീസ് തുടങ്ങി.
2020 ജൂലൈ 3നാണു കോയമ്പതൂരില്‍വച്ച് ലൊകെ മരിച്ചത്. പ്രദീപ് സിങ് എന്ന വ്യാജപേരില്‍ നഗരത്തിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയവെ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് പോസ്റ്റ് മോര്‍ടെത്തിന് ശേഷം മൃതദേഹം മധുരയില്‍ സംസ്‌കരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.