കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് രാജിവെച്ചു
Nov 27, 2019, 14:34 IST
മുംബൈ: (www.kvartha.com 27.11.2019) കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് രാജിവെച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് താക്കറെ കുടുംബത്തില്‍ നിന്നും ഒരാളുടെ പേരുകള്‍ ആദ്യമായി ഉയര്‍ന്നു കേള്‍ക്കുമ്പോഴും പാര്‍ട്ടി അണികള്‍ക്കിടയില്‍ ആശങ്കയുണ്ടെന്നാണ് സംഭവം തുറന്നു കാട്ടുന്നത്.
എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സഖ്യ സര്‍ക്കാരില്‍ പ്രതിഷേധിച്ച് ശിവസേന നേതാവ് രമേഷ് സോലാങ്കി ആണ് രാജി വെച്ചത്. രാജിക്കത്ത് ട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹം തന്റെ രാജി പ്രഖ്യാപിച്ചത്.
രമേഷ് സോലാങ്കിയുടെ പോസ്റ്റ്;
''മഹാരാഷ്ട്രയില്‍ രൂപം കൊള്ളാന്‍ പോകുന്ന സര്‍ക്കാരിനും നിയുക്ത സേനയുടെ മുഖ്യമന്ത്രിക്കും അഭിനന്ദനം. എന്നാല്‍ ആദര്‍ശം ഒരിക്കലും കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. എനിക്ക് ഒരിക്കലും പാതി മനസ്സുമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അത് എന്റെ പോസ്റ്റിനേയും എന്റെ നേതാവിനോടും എന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിവസൈനികരോടും ചെയ്യുന്ന വഞ്ചനയാണ്'' എന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വിറ്റ്.
നീണ്ട 21 വര്‍ഷക്കാലം ശിവസേനയ്ക്കൊപ്പമുണ്ടായിരുന്നു. പാര്‍ട്ടിയുടെ പല ഉയര്‍ച്ച താഴ്ചകള്‍ക്കും തങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹൃദയം കൊണ്ട് എന്നും ബാലാസാഹിബിന്റെ ശിവസൈനികനായിരിക്കുമെന്നും സൊലാങ്കി വ്യക്തമാക്കി. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ചയാണ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: "Ideology Doesn't Permit Me": Sena Leader Quits Over Tie-Up With Congress, Mumbai, News, Politics, Trending, Maharashtra, Shiv Sena, Resignation, Twitter, Facebook, National.

My Resignation— Ramesh Solanki (@Rajput_Ramesh) November 26, 2019
I am resigning from my respected post in BVS/YuvaSena and @ShivSena
I thank @OfficeofUT and Adibhai @AUThackeray for giving me opportunity to work and serve the people of Mumbai, Maharashtra and Hindustan pic.twitter.com/I0uIf13Ed2
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: "Ideology Doesn't Permit Me": Sena Leader Quits Over Tie-Up With Congress, Mumbai, News, Politics, Trending, Maharashtra, Shiv Sena, Resignation, Twitter, Facebook, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.