യു പിയിൽ വീണ്ടും ബിജെപി അധികാരത്തിലെത്തിയാൽ ആരാവും മുഖ്യമന്ത്രി?; യോഗി തുടരുമോ അതോ കസേരയിലേക്ക് മോദിയുടെ വലം കയ്യെത്തുമോ?
Jan 8, 2022, 17:21 IST
ന്യൂഡല്‍ഹി: (www.kvartha.com 08.01.2022) രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആരായിരിക്കും ബിജെപി അധികാരത്തിലെത്തിയാൽ അടുത്തമുഖ്യമന്ത്രി എന്ന ചോദ്യം പാര്‍ടിയിലെ ചില നേതാക്കള്‍ തന്നെ പരസ്യ ചര്ചയാക്കുകയാണ്. യോഗി ആദിത്യനാഥ് തന്നെ തുടരണമെന്ന് പല നേതാക്കളും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ പാര്‍ടി സംസ്ഥാന വൈസ്പ്രസിഡന്റും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എ കെ ശര്‍മയെ മുഖ്യമന്ത്രിയാക്കണമെന്ന് മുന്‍ എം പി ഹരിനാരായണന് രാജ്ഭര്‍ ഒരു പൊതുയോഗത്തില്‍ ആവശ്യപ്പെട്ടു.
രാജ്ഭറിന്റെ പ്രഖ്യാപനം വൈറലായിരിക്കുകയാണ്. എ കെ ശര്‍മയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ സഹായി എന്നാണ് രാജ്ഭര്‍ വിശേഷിപ്പിച്ചത്. എ കെ ശര്‍മയെ മുഖ്യമന്ത്രിയാക്കാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. അതിന് വേണ്ടി പ്രവര്‍ത്തിക്കും. സംസ്ഥാനത്തെയും മൗവിലെ ജനങ്ങളെയും സേവിക്കും. എ കെ ശര്‍മയെ യു പിയുടെ മുഖ്യമന്ത്രിയുടെ മുഖമായി പരിഗണിക്കണമെന്ന് ബിജെപിയോട് അഭ്യര്‍ഥിക്കുന്നു എന്നും രാജ്ഭര്‍ പറഞ്ഞു.
യോഗി ആദിത്യനാഥ് തന്നെ മുഖ്യമന്ത്രിയാകണമെന്ന് അടുത്തിടെ പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി യോഗിയുടെ തോളില്‍ കൈവെച്ച് ഫോടോയെടുക്കുകയും 'യു.പി+യോഗി ബഹുത് ഹേ യു പിയോഗി' എന്ന മുദ്രാവാക്യം നല്‍കുന്നത് വരെ, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് നിലവിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരിക്കുമെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
അതേസമയം മുഖ്യമന്ത്രി യോഗിയുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ഇക്കാര്യത്തില്‍ മറ്റ് ചര്‍ചകള്‍ക്ക് പ്രസക്തിയില്ലെന്നും ബിജെപി ദേശീയ വക്താവ് ഗോപാല്‍ അഗര്‍വാള്‍ പ്രതികരിച്ചു.
രാജ്ഭറിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ടി എം പിയും യു പി ഇന്‍ചാര്‍ജുമായ സഞ്ജയ് സിംഗ്, മുഖ്യമന്ത്രി യോഗി ഇനി കാവി പാര്‍ടിക്ക് 'ഉപയോഗി' അല്ലെ എന്ന് പരിഹസിച്ചു. 'യോഗി ജി ഉപയോഗശൂന്യനാണെന്നും ശര്‍മ ജി ഉപയോഗപ്രദമാണെന്നും ഇതിനര്‍ഥം . ഇത് എപ്പോള്‍ സംഭവിച്ചു?' സഞ്ജയ് സിംഗ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി സ്ഥാനാർഥിയായി ബിജെപി ആരെ മുന്നോട്ട് ഉയര്‍ത്തിക്കൊണ്ടുവന്നാലും ജനങ്ങള്‍ അവരുടെ യഥാർഥ മുഖം കണ്ടതിനാല്‍ സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര രാജ്പുത് പറഞ്ഞു.
Keywords: If the BJP comes to power again in UP, who will be the Chief Minister?, National, Uttar Pradesh, Newdelhi, Assembly, Chief Minister, Narendra Modi, BJP, Viral, Candidate. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.