Sam Pitroda | 'തിരഞ്ഞെടുപ്പ് കമീഷന്‍ പ്രതികരിക്കുമെന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നു'; ഇലക്‌ട്രോണിക് വോടിങ് മെഷീന്റെ അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ 2024-ല്‍ ബിജെപി 400ലേറെ സീറ്റ് നേടുമെന്ന് സാം പിത്രോദ

 


ന്യൂഡെല്‍ഹി: (KVARTHA) ഇലക്‌ട്രോണിക് വോടിങ് മെഷീനുകളെക്കുറിച്ചുള്ള പരാതികളും ആശങ്കകളും അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമീഷന്‍ നിരന്തരം പറയുന്നുണ്ടെങ്കിലും പ്രതിപക്ഷ കക്ഷികള്‍ വോടിങ് യന്ത്രങ്ങളുടെ സുതാര്യതയില്‍ നിരന്തരം സംശയമുന്നയിക്കുന്നുണ്ട്. വോടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിന്റെ ആശങ്കകളാണ് കോണ്‍ഗ്രസ് ഉള്‍പെടെയുള്ള കക്ഷികള്‍ പങ്കുവെക്കുന്നത്.

ഇവിഎമ്മിന്റെ അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി ജെ പി 400ലേറെ സീറ്റ് നേടുമെന്ന് ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോദ പി ടി ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. ഇന്‍ഡ്യയുടെ വിധി നിശ്ചയിക്കുന്നതാവും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

വോടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാനമാക്കി 'ദ സിറ്റിസണ്‍സ് കമീഷന്‍ ഓണ്‍ ഇലക്ഷന്‍സ്' എന്ന എന്‍ ജി ഒ നല്‍കിയ റിപോര്‍ടിലെ പ്രധാന ശിപാര്‍ശ നിലവിലെ വിവിപാറ്റ് ഘടന മാറ്റി അവ വോടര്‍ വെരിഫൈഡ് ആക്കുകയെന്നതാണ്. മുന്‍ സുപ്രീംകോടതി ജഡ്ജി മദന്‍ ബി ലോകുറാണ് സംഘടനയുടെ അധ്യക്ഷന്‍. ആ റിപോര്‍ടിനോട് തിരഞ്ഞെടുപ്പ് കമീഷന്‍ പ്രതികരിക്കുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു ഞാന്‍. അത് നടക്കുന്നില്ലെന്ന് കണ്ടതോടെയാണ് തുറന്നുപറയാന്‍ ഞാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളിലും അദ്ദേഹം പ്രതികരണം അറിയിച്ചു. മതം എന്നത് വ്യക്തിപരമായ കാര്യമാണെന്നും രാഷ്ട്രീയവുമായി അത് കൂട്ടിക്കുഴക്കരുതെന്നും രാമക്ഷേത്ര വിഷയം പരാമര്‍ശിച്ച് സാം പിട്രോദ പറഞ്ഞു.


Sam Pitroda | 'തിരഞ്ഞെടുപ്പ് കമീഷന്‍ പ്രതികരിക്കുമെന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നു'; ഇലക്‌ട്രോണിക് വോടിങ് മെഷീന്റെ അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ 2024-ല്‍ ബിജെപി 400ലേറെ സീറ്റ് നേടുമെന്ന് സാം പിത്രോദ

 

രാമക്ഷേത്രമാണോ തൊഴിലില്ലായ്മയോ? ഏതാണ് യഥാര്‍ഥ പ്രശ്‌നം? ജനങ്ങള്‍ തീരുമാനിക്കണം. മതത്തില്‍ വിശ്വശിക്കാം, എന്നാല്‍ മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക. രാജ്യം മുഴുവന്‍ രാമക്ഷേത്രത്തില്‍ കേന്ദ്രീകരിക്കുന്നത് തന്നെ അസ്വസ്ഥനാക്കുന്നുവെന്നും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശകന്‍ കൂടിയായിരുന്ന അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: News, National, National-News, Politics, Politics-News, National News, New Delhi News, Politics, Party, Political Party, Electronic Voting Machines (EVM), Congress Leader, Sam Pitroda, BJP, Lok Sabha , VV Pat, If EVMs not 'fixed' before LS polls, BJP can win over 400 seats: Sam Pitroda.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia