'മോദി ജി പുടിനോട് സംസാരിക്കണം...'; റഷ്യന്‍ അധിനിവേശത്തിനിടെ ഉക്രൈന്‍ പ്രതിനിധി ആവശ്യപ്പെടുന്നതിങ്ങനെ
Feb 24, 2022, 17:29 IST
ന്യൂഡെല്‍ഹി: (www.kvartha.com 24.02.2022) റഷ്യയുമായുള്ള സായുധ പോരാട്ടം വ്യാഴാഴ്ച ആരംഭിച്ച സാഹചര്യത്തില്‍ ഇന്‍ഡ്യയുടെ ഇടപെടല്‍ ഉക്രൈന്‍ പ്രതിനിധി ഇഗോര്‍ പൊലിഖ ആവശ്യപ്പെട്ടു. 'ഞങ്ങള്‍ ഇന്‍ഡ്യയുടെ ശക്തമായ ശബ്ദം ആവശ്യപ്പെടുന്നു'. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായേക്കാമെന്നും ഇത് ഒരു പ്രാദേശിക സംഘട്ടനമായിരിക്കില്ലെന്നും അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും ശക്തനും ബഹുമാനിക്കപ്പെടുന്നതുമായ ലോക നേതാക്കളില്‍ ഒരാളാണെന്നും പൊലിഖ പറഞ്ഞു.
'നിങ്ങള്‍ക്ക് റഷ്യയുമായി പ്രത്യേക, നയതന്ത്രപരമായ ബന്ധമുണ്ട്. മോദി ജി റഷ്യന്‍ പ്രസിഡന്റ് പുടിനുമായി സംസാരിച്ചാല്‍ അദ്ദേഹം പ്രതികരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു. റഷ്യയും അതിന്റെ ചെറിയ അയല്‍ക്കാരും തമ്മില്‍ ആഴ്ചകളോളം നീണ്ട് നിന്ന സംഘര്‍ഷത്തിന് ശേഷം പുടിന്‍ വ്യാഴാഴ്ച രാവിലെ ഒരു 'പ്രത്യേക സൈനിക ഓപറേഷന്' ഉത്തരവിട്ടു. റഷ്യന്‍ ടാങ്കുകളും മറ്റ് ഭാരമേറിയ ഉപകരണങ്ങളും നിരവധി വടക്കന്‍ പ്രദേശങ്ങളിലേക്ക് കടന്നു, കിഴക്കന്‍ ഉക്രൈനിലെ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ റഷ്യ സ്വതന്ത്ര രാഷ്ട്രങ്ങളായി ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്
'റഷ്യയുമായി ഇന്‍ഡ്യക്കുള്ള പ്രത്യേക ബന്ധം കണക്കിലെടുത്ത് ഇന്‍ഡ്യ കൂടുതല്‍ സജീവമായി ഇടപെടണം. ഞങ്ങളുടെ സുരക്ഷയ്ക്ക് മാത്രമല്ല, നിങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കും ഞങ്ങള്‍ക്ക് ഇന്‍ഡ്യയുടെ ഇടപെടല്‍ ആവശ്യമാണ്'- 15,000-ത്തിലധികം വരുന്ന ഇന്‍ഡ്യക്കാരെ ചൂണ്ടിക്കാട്ടി പൊലിഖ പറഞ്ഞു. റഷ്യ കേവലം സൈനിക സ്ഥാപനങ്ങള്‍ ആക്രമിക്കുക മാത്രമല്ല, ഞങ്ങള്‍ക്ക് ധാരാളം നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്,' -അദ്ദേഹം പറഞ്ഞു. ആഴ്ചകളായി, തങ്ങളുടെ പ്രസിഡന്റ് , റഷ്യയുമായി ഉഭയകക്ഷി ചര്‍ചകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു, പക്ഷേ ഒരു പ്രതികരണവുമില്ല',- പൊലിഖ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങള്‍ക്ക് ലോകത്തിന്റെ മുഴുവന്‍ പിന്തുണ ആവശ്യമാണ്.
'ആക്രമണം മയപ്പെടുത്തണമെന്ന് ഇന്‍ഡ്യ ഇതിനകം ആഹ്വാനം ചെയ്തിട്ടുണ്ട്, ഇത് പരിശോധിച്ചില്ലെങ്കില്‍, മേഖലയെ ഗുരുതരമായി അസ്ഥിരപ്പെടുത്തുന്ന ഒരു വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും. സംഭവവികാസങ്ങളില്‍ ഞങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ മേഖലയുടെ സമാധാനവും സുരക്ഷയും തകര്‍ത്തേക്കാം,' ഐക്യരാഷ്ട്രസഭയിലെ ഇന്‍ഡ്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു.
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്ന തുടര്‍നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ അടിയന്തിരമായി ആവശ്യപ്പെടുന്നു. വ്യത്യസ്ത താല്‍പര്യങ്ങള്‍ മറികടക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്താന്‍ ഞങ്ങള്‍ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നെന്നും തിരുമൂര്‍ത്തി കൂട്ടിച്ചേർത്തു.

Keywords: News, National, New Delhi, Narendra Modi, Ukraine, Russia, Top-Headlines, Trending, War, Attack, Putin, 'If Modi-Ji Speaks To Putin...': Ukraine Envoy Amid Russian Invasion.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.