ചായക്കാരന്റെ മകന് പ്രധാനമന്ത്രിയാകാമെങ്കില്‍ മമത ബാനര്‍ജിക്കും പ്രധാനമന്ത്രിയാകാം: മമതയെ പുകഴ്ത്തി ബാബ രാംദേവ്

 


ന്യൂഡല്‍ഹി: (www.kvartha.com 04.12.2016) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശക്തനായ അനുയായിയാണ് യോഗ ഗുരു ബാബ രാംദേവ്. എന്നാലിപ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണദ്ദേഹം. പ്രധാനമന്ത്രിയാകാന്‍ മമത ബാനര്‍ജിക്ക് മതിയായ യോഗ്യതയുണ്ടെന്ന് ബാബ രാംദേവ്.
ചായക്കാരന്റെ മകന് പ്രധാനമന്ത്രിയാകാമെങ്കില്‍ മമത ബാനര്‍ജിക്കും പ്രധാനമന്ത്രിയാകാം: മമതയെ പുകഴ്ത്തി ബാബ രാംദേവ്

രാഷ്ട്രീയത്തിലെ അവരുടെ യോഗ്യത ആരും ചോദ്യം ചെയ്യില്ല. ഒരു ചായക്കാരന്റെ മകന് പ്രധാനമന്ത്രിയാകാമെങ്കില്‍ മമതാജിക്കും പ്രധാനമന്ത്രിയാകാം രാംദേവ് പറഞ്ഞു.

രാഷ്ട്രീയത്തില്‍ സത്യസന്ധതയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ് മമതാജി. അവരുടെ ലാളിത്യം എനിക്കിഷ്ടമാണ്. സാധാരണ സാരികളും ചെരിപ്പുകളുമാണവര്‍ ഉപയോഗിക്കാറ്. കള്ളപ്പണമൊന്നും അവരുടെ കൈയ്യില്‍ ഇല്ലെന്നാണെന്റെ വിശ്വാസം രാംദേവ് കൂട്ടിച്ചേര്‍ത്തു.

പണ്ടൊരിക്കല്‍ ഞാന്‍ പശ്ചിമബംഗാളില്‍ പോയിരുന്നു. അന്ന് ഇടതുസഖ്യമായിരുന്നു അധികാരത്തില്‍. ഇടതുപക്ഷം മമതാജിക്ക് വഴിമാറുമെന്ന് അന്ന് ഞാന്‍ പറഞ്ഞിരുന്നു. പിന്നീട് അത് തന്നെ സംഭവിച്ചെന്നും രാംദേവ് പറഞ്ഞു.

SUMMARY: Yoga guru Baba Ramdev, considered a close confidant of Prime Minister Narendra Modi, on Saturday lauded West Bengal Chief Minister Mamata Banerjee, saying that she had enough credential to become Prime Minister.

Keywords: National, Mamata Banerji, Yoga Guru, Baba Ramdev
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia