Row | 'മോഡിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ബൈഡന്‍ ശ്രമിക്കില്ല; ഇന്‍ഡ്യ- കാനഡ നയതന്ത്ര പ്രശ്‌നത്തില്‍ യു എസ് ഇടപെടില്ല'
Sep 24, 2023, 15:53 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യ- കാനഡ നയതന്ത്ര പ്രശ്‌നത്തില്‍ ഇടപെടാതെ പരമാവധി അകലം പാലിക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. അനുദിനം വഷളായി കൊണ്ടിരിക്കുകയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. എന്നാല്‍ വിഷയത്തില്‍ ഇതുവരെ യു എസ് ഇടപെട്ടിട്ടില്ല.
ഇതിനു കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നല്ല ബന്ധത്തില്‍ എന്തെങ്കിലും തരത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം തയാറാകില്ലെന്നാണ്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്‌നം ഗ്ലോബല്‍ അഡൈ്വസേഴ്‌സിന്റേതാണ് ഈ വിലയിരുത്തല്‍.
'ഇന്‍ഡ്യ-ചൈന വിഷയത്തില്‍ യുഎസ് സജീവമായി ഇടപെട്ടിരുന്നു. പക്ഷേ, ഈ വിഷയത്തില്‍ യുഎസ് ഇടപെടുമെന്ന് കരുതുന്നില്ല.' എന്ന് സിഗ്‌നം ചെയര്‍മാന്‍ ചാള്‍സ് മയേഴ്‌സ് പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ചാള്‍സ് മയേഴ്‌സിന്റെ പ്രതികരണം.
ഖലിസ്താന്‍ ഭീകരനായ കനേഡിയന്‍ പൗരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്‍ഡ്യക്കു പങ്കുണ്ടെന്ന, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.
ഇന്‍ഡ്യയുടെ പങ്കിനെക്കുറിച്ചു ആരോപണം നാലാം തവണയാണ് ട്രൂഡോ ആവര്‍ത്തിക്കുന്നത്. ട്രൂഡോയുടെ ആരോപണങ്ങള്‍ ഇന്‍ഡ്യ തള്ളിയിരുന്നു. ബന്ധം വഷളായതിനു പിന്നാലെ കനേഡിയന്‍ പൗരന്മാര്‍ക്കു വിസ നല്‍കുന്നത് ഇന്‍ഡ്യ നിര്‍ത്തിവച്ചു.
ഖലിസ്താനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്‍ഡ്യയുടെ പങ്കിനെക്കുറിച്ചു 'വിശ്വസനീയമായ ആരോപണങ്ങളുടെ' വിവരങ്ങള്‍ ഇന്‍ഡ്യന്‍ സര്‍കാരിന് ആഴ്ചകള്‍ക്കു മുന്‍പേ നല്‍കിയെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയിരുന്നു.
കൊലപാതകത്തില്‍ ഇന്‍ഡ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചാണ് ട്രൂഡോ സൂചിപ്പിച്ചതെങ്കിലും 'തെളിവുകള്‍' എന്നതിനു പകരം 'വിശ്വസനീയമായ ആരോപണങ്ങള്‍' എന്നാണ് പ്രയോഗിച്ചത്. വിവാദം കത്തിക്കൊണ്ടിരിക്കെ കൊലപാതകത്തില്‍ യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അമേരികന്‍ വിദേശകാര്യ സെക്രടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു.
Keywords: 'If US has to choose between two friends, it will choose...': Former Pentagon official on India-Canada row, New Delhi, News, Politics, India-Canada Row, US

Choose Between Two Friends, Visa, Parliament, Murder Case, Allegation, Media, Report, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.