'കോവിഡിനെ നേരിടുന്നതില്‍ യോഗി സര്‍കാര്‍ പരാജയമാണ്, എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ രാജ്യദ്രോഹം ചുമത്തും'; വിമര്‍ശനവുമായി ബിജെപി എംഎല്‍എ രംഗത്ത്
May 18, 2021, 11:00 IST
ലഖ്‌നൗ: (www.kvartha.com 18.05.2021) കോവിഡിനെ നേരിടുന്നതില്‍ യോഗി സര്‍കാര്‍ പരാജയമാണ്, എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ രാജ്യദ്രോഹം ചുമത്തുമെന്ന് ബി ജെ പി എം എല്‍ എ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത് സീതാപൂര്‍ എം എല്‍ എ രാകേഷ് റാത്തോഡ് ആണ്.
തന്റെ മണ്ഡലത്തിലേക്ക് ആരോഗ്യ സാമഗ്രികളും ചികിത്സ സൗകര്യവും ആവശ്യപ്പെട്ട് നിരവധി തവണ കത്തെഴുതിയെങ്കിലും അനുകൂല സമീപനം ഉണ്ടാകാത്തതിനാലാണ് രാകേഷ് പരസ്യ വിമര്‍ശനം നടത്തിയത്. ഇതിന്റെ വിഡിയോ വൈറലായതോടെ വിശദീകരണവുമായി രാകേഷ് എത്തി.
'സീതാപൂര്‍ ജില്ലയിലെ ജമയ്യത്പൂരില്‍ ഞാനൊരു ട്രോമ സെന്റര്‍ ആവശ്യപ്പെട്ടിരുന്നു. അതിനായി ഒരു ബില്‍ഡിങ് അനുവദിച്ചെങ്കിലും ട്രോമ സെന്‍ര്‍ ആരംഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ഞാന്‍ യോഗിക്ക് കത്തെഴുതിയിരുന്നു. ഇങ്ങനെയാണെങ്കില്‍ എങ്ങനെയാണ് ജനങ്ങള്‍ക്ക് ഈ ദുരിതത്തിനിടയില്‍ ചികിത്സ ലഭിക്കുക'.
2017ലെ നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് രാകേഷ് ബി എസ് പി വിട്ട് ബി ജെ പിയിലെത്തിയത്. വിമര്‍ശകള്‍ക്കെതിരെ യോഗി സര്‍കാര്‍ പ്രയോഗിക്കുന്ന രാജ്യദ്രോഹക്കുറ്റത്തിനെയും എം എല്‍ എ പരാമര്‍ശിച്ചത് ബി ജെ പിക്ക് തലവേദനയാവുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.