Placements | കൂട്ട പിരിച്ചുവിടലുകൾക്കിടയിൽ ശുഭസൂചനകൾ; ഹൈദരാബാദ് ഐഐടിയിലെ കാമ്പസ് പ്ലെയ്‌സ്‌മെന്റിൽ 500-ലധികം വിദ്യാർഥികൾക്ക് തൊഴിലവസരങ്ങൾ; ഏറ്റവും ഉയർന്ന ശമ്പള പാക്കേജ് 63.7 ലക്ഷം രൂപ!

 


ഹൈദരാബാദ്: (www.kvartha.com) സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾക്കും എല്ലായിടത്തും വൻതോതിലുള്ള പിരിച്ചുവിടലുകൾ നടക്കുന്നതിനും ഇടയിൽ ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) യിൽ നിന്ന് ശുഭസൂചനകൾ. ഡിസംബർ ഒന്ന് മുതൽ ഏഴ് വരെ നടന്ന ക്യാമ്പസ് പ്ലേസ്‌മെന്റുകളിൽ 500 ലധികം വിദ്യാർഥികൾക്ക് തൊഴിലവസരങ്ങൾ ലഭിച്ചു. ഒരു വിദ്യാർഥിക്ക് 63.78 ലക്ഷം രൂപ വാർഷിക ശമ്പള പാക്കേജ് ഓഫറാണ് ലഭിച്ചത്.
                 
Placements | കൂട്ട പിരിച്ചുവിടലുകൾക്കിടയിൽ ശുഭസൂചനകൾ; ഹൈദരാബാദ് ഐഐടിയിലെ കാമ്പസ് പ്ലെയ്‌സ്‌മെന്റിൽ 500-ലധികം വിദ്യാർഥികൾക്ക് തൊഴിലവസരങ്ങൾ; ഏറ്റവും ഉയർന്ന ശമ്പള പാക്കേജ് 63.7 ലക്ഷം രൂപ!

ശരാശരി ശമ്പള പാക്കേജ് 19.49 ലക്ഷം രൂപയാണ്. പ്ലേസ്‌മെന്റിന്റെ ഒന്നാം ഘട്ടത്തിൽ 144 കമ്പനികൾ പങ്കെടുത്തു. ഇതിൽ 54 അന്തർദേശീയ കമ്പനികളുമുണ്ട്. പ്ലേസ്‌മെന്റിന്റെ രണ്ടാം ഘട്ടം 2023 ജനുവരിയിൽ ആരംഭിക്കും. ഐഐടി പുറത്തുവിട്ട കണക്കുകൾ പ്രകാരം, എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലുമായി 700-ലധികം വിദ്യാർഥികൾ പ്ലെയ്‌സ്‌മെന്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹൈബ്രിഡ് മോഡിലാണ് പ്ലേസ്‌മെന്റ് നടത്തിയത്. അതിനാൽ കമ്പനികൾക്ക് ഓൺലൈനിലോ ഓഫ്‌ലൈനായോ അഭിമുഖം നടത്താനാകും.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം രാജ്യാന്തര ഓഫറുകളുടെ എണ്ണത്തിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഐഐടി ഹൈദരാബാദിൽ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമായി മൊത്തം 46 അന്താരാഷ്ട്ര ഓഫറുകളാണ് ലഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ബി ടെക് വിദ്യാർഥികളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. ഈ വിഭാഗത്തിൽ ആദ്യ ആഴ്ചയിൽ തന്നെ 82% പ്ലേസ്‌മെന്റ് നിരക്ക് രേഖപ്പെടുത്തി.

Keywords: IIT Hyderabad Placements 2022: Students Get Over 500 Job Offers, Highest Package Recorded at Rs 63.7 lakhs, National,News,Top-Headlines,Latest-News,Hyderabad,Students,Salary.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia