ഡല്‍ഹിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഷിന്‍ഡെയല്ല, മുഖ്യമന്ത്രിയാണ്: കേജരിവാള്‍

 


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും തുറന്ന പോരിന്. കേജരിവാളിന്റെ നേതൃത്വത്തില്‍ നടക്കുന്ന എ.എ.പി ധര്‍ണ ജന്തര്‍ മന്തറിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഷിന്‍ഡെ രംഗത്തെത്തി. എന്നാല്‍ ഡല്‍ഹിയിലെ മുഖ്യമന്ത്രി താനാണെന്നും തനിക്ക് എവിടെയിരിക്കാനും അവകാശമുണ്ടെന്നും കേജരിവാള്‍ തുറന്നടിച്ചു. ഡല്‍ഹിയില്‍ പ്രതിഷേധം നടത്തണമെങ്കില്‍ ഷിന്‍ഡെയ്ക്ക് തന്റെ അനുവാദം വേണമെന്നും കേജരിവാള്‍ തിരിച്ചടിച്ചു.
ഷിന്‍ഡെ ജനങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ചിലര്‍ ഷിന്‍ഡെയുടെ വീടിന്റെ ജനല്‍ഗ്ലാസുകള്‍ എറിഞ്ഞുടച്ചു. ഉടനെ തന്നെ ഷിന്‍ഡെ 12 പോലീസുകാരെ പുറത്താക്കി. എന്നാല്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്ത കേസുകള്‍ വരുമ്പോള്‍ മാത്രം ആദ്യം അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട് കേജരിവാള്‍ പറഞ്ഞു.
ഡല്‍ഹിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഷിന്‍ഡെയല്ല, മുഖ്യമന്ത്രിയാണ്: കേജരിവാള്‍ഡല്‍ഹി പോലീസും കേന്ദ്ര സര്‍ക്കാരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കേജരിവാള്‍ നേരത്തെ ആരോപിച്ചിരുന്നു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കോടിക്കണക്കിന് വരുന്ന സാധാരണക്കാര്‍ ജനുവരി 26ന് ജനപഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ തടസ്സപ്പെടുത്തുമെന്നും കേജരിവാള്‍ മുന്നറിയിപ്പ് നല്‍കി. ജനപഥിലെ റോഡുകളില്‍ ജനങ്ങള്‍ തിങ്ങിനിറയുമെന്നും കേജരിവാള്‍ പറഞ്ഞു.
SUMMARY: New Delhi: Delhi Chief Minister Arvind Kejriwal on Tuesday hit out at Home Minister Sushil Kumar Shinde saying it is he who will decide the protest venue and not Shinde. The remarks came in the backdrop of Shinde asking Kejriwal and his supporters to protest at Jantar Mantar in view of the preparations for Republic Day.
Keywords: AAP, Arvind Kejriwal, Rakhi Birla, Dharna, Home ministry, Sushil Kumar Shinde,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia