ഇംഫാല്‍ സ്‌ഫോടനം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം വീതം നല്‍കും

 


ഇംഫാല്‍: ഇംഫാലിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം വീതം നഷ്ടപരിഹാരം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു. പടിഞ്ഞാറന്‍ ഇംഫാല്‍ ജില്ലയിലെ നാഗമപലിലാണ് വെള്ളിയാഴ്ച വൈകിട്ട് സ്‌ഫോടനമുണ്ടായത്.

ഇംഫാല്‍ സ്‌ഫോടനം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം വീതം നല്‍കും
അസമില്‍ നിന്നെത്തിയ കുടിയേറ്റ തൊഴിലാളികള്‍ വിശ്രമിക്കുന്ന താല്‍ക്കാലിക ഷെഡ്ഡിലായിരുന്നു സ്‌ഫോടനം. അഞ്ചുപേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. നാലു പേര്‍ ആശുപത്രിയില്‍ ചികില്‍സയ്ക്കിടയിലാണ് മരിച്ചത്.

പരിക്കേറ്റവരില്‍ 10 പേരുടെ നില അതീവ ഗുരുതരമാണ്. സ്‌ഫോടനത്തിനുപിന്നില്‍ തീവ്രവാദികളാണെന്നാണ് നിഗമനം. എന്നാല്‍ ഇതുവരെ ആരും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

SUMMARY: Imphal: Manipur government has decided to give Rs four lakh each to the next of kin of the nine persons killed in bomb blast, official sources said on Saturday.

Keywords: National, Bomb Blast, Killed, Manipur, Obituary, Police, Investigates, Eight killed, Seven injured, Powerful bomb, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia