സെക്‌സ് അനുപാതം വര്‍ദ്ധിപ്പിച്ചാല്‍ ഒരു കോടി രൂപ പ്രതിഫലം: മനേക ഗാന്ധി

 


ന്യൂഡല്‍ഹി: (www.kvartha.com 21/01/2015) സെക്‌സ് അനുപാതം സന്തുലിതമാക്കുന്ന ജില്ലയ്ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. സെക്‌സ് അനുപാതം സന്തുലിതമാക്കാന്‍ ജില്ലകള്‍ സ്വീകരിക്കുന്ന ഏതൊരു നടപടിക്കും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അവര്‍ അറിയിച്ചു.

നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ല കമ്മീഷണര്‍ക്കും അംബാസഡര്‍മാര്‍ക്കും തക്കതായ പ്രതിഫലം നല്‍കുമെന്നും മനേക ഗാന്ധി പറഞ്ഞു. പാനിപ്പത്തില്‍ ഹരിയാന വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സെക്‌സ് അനുപാതം വര്‍ദ്ധിപ്പിച്ചാല്‍ ഒരു കോടി രൂപ പ്രതിഫലം: മനേക ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിവെച്ച ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പരിപാടിയുടെ വിജയത്തിനായി ഏവരും ശ്രമിക്കണമെന്നും മനേക ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നാലാമത്തെ കര്‍മ്മ പദ്ധതിയാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജന്‍ ധന്‍ യോജന, സ്വഛ ഭാരത് ആഭിയാന്‍, മേക്ക് ഇന്‍ ഇന്‍ഡ്യ തുടങ്ങിയ കര്‍മ്മ പരിപാടികള്‍ക്ക് ശേഷം നടപ്പിലാക്കിയ ഒന്നാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ.

SUMMARY: Union Women and Child Development Minister Maneka Gandhi on Tuesday announced that any innovative district which succeeds in attaining a balanced sex ratio would get a reward of Rs.1 crore.

Keywords: Union Women and Child Development, Minister, Maneka Gandhi, Sex Ratio, Balanced,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia