കേരളത്തിൽ രാജ്യസഭാ സീറ്റുകൾ 9; 2020 ല്‍ മലയാളി അംഗങ്ങൾ 14! രണ്ട് കൊല്ലം പിന്നിടുമ്പോള്‍ എണ്ണം കൂടുമോ?

 


തിരുവനന്തപുരം: (www.kvartha.com 28.03.2022) രണ്ട് വര്‍ഷം മുമ്പ് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം 14 മലയാളി പ്രതിനിധികള്‍ ഉപരിസഭയിലുണ്ടായിരുന്നു. സംസ്ഥാനത്ത് നിന്ന് വിജയിച്ച ഒന്‍പത് പേര്‍ ഉള്‍പെടെയായിരുന്നു അത്. ശ്രേയാംസ്‌കുമാര്‍, എ കെ ആന്റണി, വയലാര്‍ രവി, ബിനോയ് വിശ്വം, എളമരം കരീം, കെസോമപ്രസാദ്, കെ കെ രാഗേഷ്, പി വി അബ്ദുല്‍ വഹാബ്, ജോസ് കെ മാണി എന്നിവരാണ് ഇവിടെ നിന്ന് അന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
                  
കേരളത്തിൽ രാജ്യസഭാ സീറ്റുകൾ 9; 2020 ല്‍ മലയാളി അംഗങ്ങൾ 14! രണ്ട് കൊല്ലം പിന്നിടുമ്പോള്‍ എണ്ണം കൂടുമോ?

കേന്ദ്രമന്ത്രി വി മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നും അല്‍ഫോന്‍സ് കണ്ണന്താനവും കെ സി വേണുഗോപാലും രാജസ്താനില്‍ നിന്നും, രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലെത്തി. നോമിനേറ്റഡ് അംഗമായി സുരേഷ് ഗോപിയും.

എളമരം കരീം, ജോണ്‍ ബ്രിടാസ്, വി ശിവദാസ്, ബിനോയ് വിശ്വം, ജോസ് കെ മാണി, പി വി അബ്ദുല്‍ വഹാബ് എന്നിവരെ കൂടാതെ എ എ റഹീം, സന്തോഷ്‌കുമാര്‍, ജെബി മേത്തര്‍ എന്നിവരും സംസ്ഥാനത്തെ രാജ്യസഭാ എം പിമാരാകും. വി മുരളീധരന്‍, കെ സി വേണുഗോപാല്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ കാലാവധി പൂര്‍ത്തിയായിട്ടില്ല. സുരേഷ്‌ഗോപിയുടെ കാലാവധി തീരാറായി. അങ്ങനെ വരുമ്പോള്‍ 12 മലയാളികള്‍ ഉപരിസഭയിലുണ്ടാകും.

മുമ്പ് രണ്ട് തവണ രാജ്യസഭയിലെ മലയാളി പ്രാതിനിധ്യം 13 ആയിട്ടുണ്ട്. 1964-65 ല്‍ സംസ്ഥാനത്തെ ഒമ്പത് എംപിമാര്‍ക്ക് പുറമേ ലക്ഷ്മി എന്‍ മേനോന്‍ (ബിഹാര്‍), പി കെ കുമാരന്‍ (ആന്ധ്രപ്രദേശ്), ഡോ. ജി രാമചന്ദ്രന്‍, കെ എം പണിക്കര്‍ (നോമിനേറ്റഡ്) എന്നിവരും ഉപരിസഭയിലെത്തിയിരുന്നു. 1992-97 ല്‍ അന്നത്തെ ഉപരാഷ്ട്രപതി കെ ആര്‍ നാരായണന്‍, പ്രൊഫ. എംജികെ മേനോന്‍, ഒ രാജഗോപാല്‍, സി എം ഇബ്രാഹിം എന്നീ മലയാളികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയിലെത്തിയിരുന്നു.

Keywords:  News, Kerala, National, Thiruvananthapuram, Top-Headlines, Rajya Sabha, Rajya Sabha Election, State, Minister, Maharashtra, Malayalies in Rajayasabha, In 2020 14 Malayalies in Rajayasabha, Is the number increased after two years ?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia