ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാന്‍ അസദുദ്ദീന്‍ ഒവൈസി; ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുമോ?

 


പാറ്റ്‌ന: (www.kvartha.com 12.09.2015) ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഒവൈസി നയിക്കുന്ന ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീനും ബീഹാറിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. സീമാഞ്ചല്‍ പ്രദേശത്തെ സീറ്റുകളിലാണ് എ.ഐ.എം.ഐ.എം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക.

ഒവൈസിയുടെ പാര്‍ട്ടിയുടെ രംഗപ്രവേശം ബിജെപിയേക്കാള്‍ ബിജെപി വിരുദ്ധ സഖ്യത്തിനാണ് പ്രതികൂലമാവുക. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കാന്‍ എ.ഐ.എം.ഐ.എമ്മിന്റെ സാന്നിദ്ധ്യം കാരണമാകുമെന്നാണ് സൂചന.

ഹൈദരാബാദില്‍ ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഒവൈസി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് വ്യക്തമാക്കിയത്. ബീഹാറിലെ സീമാഞ്ചല്‍ പ്രദേശം വളരെ പിന്നോക്കം നില്‍ക്കുന്നതും പ്രശ്‌ന ബാധിതവുമാണെന്ന് ഒവൈസി പറഞ്ഞു.

ബിജെപിയെ ഏതുവിധേനയും തറപറ്റിക്കാന്‍ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ കിണഞ്ഞുശ്രമിക്കുന്നതിനിടയിലാണ് ഒവൈസിയുടെ പ്രഖ്യാപനമുണ്ടായത്. ബിജെപി വിരുദ്ധ സഖ്യം മുസ്ലീം ന്യൂനപക്ഷ വോട്ടുകളിലാണ് പ്രതീക്ഷയര്‍പ്പിച്ചിരുന്നത്.

ബിജെപി വിരുദ്ധ സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊരു പാര്‍ട്ടി മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയാണ്. സീറ്റുകള്‍ വിഭജിക്കുന്നതിലുണ്ടായ അഭിപ്രായ വിത്യാസത്തെ തുടര്‍ന്നാണ് സമാജ് വാദി പാര്‍ട്ടി ബിജെപി വിരുദ്ധ സഖ്യം ഉപേക്ഷിച്ചത്.

അതേസമയം ജനവിധി ബിജെപിക്ക് അനുകൂലമാക്കാനാണ് എ.ഐ.എം.ഐ.എമ്മിന്റെ ശ്രമമെന്ന് ജെഡിയു ആരോപിച്ചു. ബിജെപി വിരുദ്ധ സഖ്യത്തെ തോല്പിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വക്താവ് അജയ് അലോക് പറഞ്ഞു.
ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാന്‍ അസദുദ്ദീന്‍ ഒവൈസി; ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുമോ?

SUMMARY:
PATNA / HYDERABAD: The anti-BJP 'Grand Alliance' in Bihar has one more thing to worry about for the coming Assembly polls. The All India Majlis-e-Ittehad-ul Muslimeen (AIMIM), led by Asaduddin Owaisi, announced on Saturday that it would contest the elections in the Seemanchal region of the state, leading to speculation that the bid could split the minority vote which forms a critical part of the support base for the parties of the 'Grand Alliance'.

Keywords: Bihar Assembly Polls, All India Majlis-e-Ittehad-ul Muslimeen (AIMIM), Asaduddin Owaisi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia