Marriage | വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതിന് തൊട്ടു പിന്നാലെ വധു കാമുകനൊപ്പം ഒളിച്ചോടി; ഭാര്യയുമായല്ലാതെ വീട്ടിലേക്കില്ലെന്ന നിലപാടിലുറച്ച് വരന്; പിന്നീട് സംഭവിച്ചത്!
Dec 2, 2023, 16:07 IST
ഭഗല്‍പൂര്‍: (KVARTHA) വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതിന് തൊട്ടു പിന്നാലെ വധു കാമുകനൊപ്പം ഒളിച്ചോടി. വരനും ബന്ധുക്കളും ചടങ്ങിനെത്തിയ മറ്റ് ആളുകളും നോക്കിനില്‍ക്കെയാണ് വധു ഒളിച്ചോടിയത്. ഇതോടെ വിവാഹത്തിനെത്തിയ അതിഥികള്‍ എല്ലാവരും മടങ്ങിപ്പോയി. എന്നാല്‍ വരനും കൂട്ടരും മടങ്ങിപ്പോകാന്‍ തയാറായില്ല.
മംഗളസൂത്രം, സിന്ദൂരം തുടങ്ങിയ പ്രധാന ചടങ്ങുകള്‍ക്ക് മുമ്പാണ് ഇരുവീട്ടുകാരും നോക്കി നില്‍ക്കെ വിവാഹ പന്തലില്‍ നിന്നും വധു കാമുകനൊപ്പം ഇറങ്ങിപ്പോയത്. ഇതോടെ രോഷാകൂലരായ വരനും വീട്ടുകാരും വധുവില്ലാതെ മടങ്ങുന്നത് അപമാനകരമാണെന്ന് പറഞ്ഞ് വിവാഹ പന്തലില്‍ തന്നെ നില്‍ക്കുകയായിരുന്നു. ഒടുവില്‍ കഹല്‍ഗാവില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ വരന്റെ വീട്ടുകാര്‍ വധുവായി കണ്ടെത്തി.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിക്കുകയും അവര്‍ സമ്മതം മൂളികയും ചെയ്തു. ഇതോടെ തൊട്ടടുത്തുള്ള നാഥ് നഗറിലെ മനസ്കമന നാഥ് ക്ഷേത്രത്തില്‍ വച്ച് അന്ന് തന്നെ ഇരുവരുടേയും വിവാഹവും നടത്തി. പിറ്റേന്ന് വിവാഹത്തിന്റെ രേഖകള്‍ രെജിസ്ട്രേഷനായി എത്തിച്ചു.
മറ്റൊരു വിവാഹം കഴിച്ച് വധുവിനോടൊപ്പം മാത്രമേ ഇനി മടക്കമുള്ളൂ എന്ന് വരനും സുഹൃത്തുക്കളും ഉറച്ച് നിന്നതാണ് കാരണം. ഇതോടെ പ്രതിസന്ധിയിലായ വരന്റെ ബന്ധുക്കള്‍ വിവാഹത്തിനെത്തിയ മറ്റൊരു പെണ്‍കുട്ടിയുമായി അതേ വിവാഹ വേദിയില്‍ വച്ച് തന്നെ വിവാഹം നടത്തി പരിഹാരം കാണുകയായിരുന്നു.
മംഗളസൂത്രം, സിന്ദൂരം തുടങ്ങിയ പ്രധാന ചടങ്ങുകള്‍ക്ക് മുമ്പാണ് ഇരുവീട്ടുകാരും നോക്കി നില്‍ക്കെ വിവാഹ പന്തലില്‍ നിന്നും വധു കാമുകനൊപ്പം ഇറങ്ങിപ്പോയത്. ഇതോടെ രോഷാകൂലരായ വരനും വീട്ടുകാരും വധുവില്ലാതെ മടങ്ങുന്നത് അപമാനകരമാണെന്ന് പറഞ്ഞ് വിവാഹ പന്തലില്‍ തന്നെ നില്‍ക്കുകയായിരുന്നു. ഒടുവില്‍ കഹല്‍ഗാവില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ വരന്റെ വീട്ടുകാര്‍ വധുവായി കണ്ടെത്തി.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിക്കുകയും അവര്‍ സമ്മതം മൂളികയും ചെയ്തു. ഇതോടെ തൊട്ടടുത്തുള്ള നാഥ് നഗറിലെ മനസ്കമന നാഥ് ക്ഷേത്രത്തില്‍ വച്ച് അന്ന് തന്നെ ഇരുവരുടേയും വിവാഹവും നടത്തി. പിറ്റേന്ന് വിവാഹത്തിന്റെ രേഖകള്‍ രെജിസ്ട്രേഷനായി എത്തിച്ചു.
Keywords: In Bihar's Bhagalpur, Bride Elopes With Lover After Varmala Ceremony; Groom Marries Another Girl, Bihar, News, Marriage, Family, Bride Elopes, Lover, Girl, Friends, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.