Arvind Kejriwal | അരവിന്ദ് കേജ് രിവാളിന് വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ അനുമതി, മരുന്നുകളും നല്‍കും;  ദിവസവും 30 മിനുറ്റ്  ഭാര്യയുമായും അഭിഭാഷകനുമായും കൂടിക്കാഴ്ചയും നടത്താം
 

 
In CBI custody, Arvind Kejriwal to get home-cooked meals, daily meeting with wife, New Delhi, News, CBI custody,  Arvind Kejriwal,  Home-cooked meals, Meeting, Politics, National News
In CBI custody, Arvind Kejriwal to get home-cooked meals, daily meeting with wife, New Delhi, News, CBI custody,  Arvind Kejriwal,  Home-cooked meals, Meeting, Politics, National News


സിബിഐ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതില്‍  കേന്ദ്രസര്‍കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാര്യ സുനിത


ഇത് നിയമാനുസൃതമല്ലെന്നും ഏകാധിപത്യവും അടിയന്തരാവസ്ഥയുമാണെന്നും കുറിപ്പ്

ന്യൂഡെല്‍ഹി: (KVARTHA) കോടതി മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ട മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന് വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കി ഡെല്‍ഹി റൗസ് അവന്യൂ കോടതി. കൂടാതെ എല്ലാ ദിവസവും 30 മിനുറ്റ് സമയം ഭാര്യയുമായും അഭിഭാഷകനുമായും കൂടിക്കാഴ്ച നടത്താനും കോടതി അനുവദിച്ചു.


പ്രമേഹരോഗിയായ കേജ് രിവാളിനുള്ള മരുന്നുകളും ഇവര്‍ തന്നെ എത്തിച്ചുനല്‍കും. നേരത്തേ ഇഡി അറസ്റ്റ് ചെയ്തപ്പോഴും വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ കോടതി അനുവദിച്ചിരുന്നു.

ബുധനാഴ്ച രാവിലെയാണ് ഡെല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ കോടതിയുടെ അനുമതിയോടെ സിബിഐ അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ ഇഡിയുടെ കസ്റ്റഡിയില്‍ തുടരുന്നതിനിടെയായിരുന്നു സിി ബി ഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിനുമുമ്പ് അദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. അഞ്ചുദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടതെങ്കിലും മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് റൗസ് അവന്യൂ കോടതി അനുവദിച്ചത്.

കേജ് രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തതില്‍ കേന്ദ്രസര്‍കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഭാര്യ സുനിതയും എഎപി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. തന്റെ ഭര്‍ത്താവ് ജയിലിനുള്ളില്‍ത്തന്നെ കഴിയുന്നത് ഉറപ്പാക്കാന്‍ മുഴുവന്‍ സംവിധാനങ്ങളും ശ്രമിക്കുകയാണെന്ന് പറഞ്ഞ സുനിത ഇത് നിയമാനുസൃതമല്ലെന്നും ഏകാധിപത്യവും അടിയന്തരാവസ്ഥയുമാണെന്നും സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia