മുസ്ലീം കുടുംബം ബീഫ് കഴിച്ചുവെന്ന് അമ്പലത്തില്‍ അനൗണ്‍സ്‌മെന്റ്; നിമിഷങ്ങള്‍ക്കകം ജനക്കൂട്ടം വീട്ടിലെത്തി ഗൃഹനാഥനെ മര്‍ദ്ദിച്ചുകൊന്നു; മകന്‍ അതീവ ഗുരുതരാവസ്ഥയില്‍

 


ദാദ്രി(ഡല്‍ഹി): (www.kvartha.com 30.09.2015) വര്‍ഗീയത തലയ്ക്ക് പിടിച്ച ഒരു ഭരണകൂടവും കുറേ അനുയായികളും. ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഇതാണ്. മാംസ നിരോധനത്തിന്റെ പേരില്‍ ഡല്‍ഹിയിലെ ദാദ്രിയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ അരും കൊലയുടെ ഞെട്ടലിലാണ് പതിനെട്ടുകാരിയായ സാജിദ.

തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് സമീപത്തെ ക്ഷേത്രത്തില്‍ ഒരു അനൗണ്‍സ്‌മെന്റ് ഉണ്ടായത്. മുഹമ്മദ് അഖ്‌ലാക്കിന്റെ വീട്ടില്‍ പശുവിനെ അറുത്ത് അവര്‍ പശുമാംസം ഭക്ഷിച്ചെന്നായിരുന്നു അനൗണ്‍സ്‌മെന്റ്. ഇതുണ്ടായി നിമിഷങ്ങള്‍ക്കകമായിരുന്നു അഖ്‌ലാക്കിന്റെ വീട് ജനക്കൂട്ടം വളഞ്ഞത്.

ചിലര്‍ വീട്ടിലേയ്ക്ക് ഇരച്ചുകയറി. കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ത്തു. വിലപിടിപ്പുള്ളവ മോഷ്ടിച്ചു. ഇതിനിടെ ചിലര്‍ അമ്പതുകാരനായ അഖ്‌ലാക്കിനെ പിടികൂടി മര്‍ദ്ദിച്ചു. ഇഷ്ടികയ്ക്ക് ഇടിച്ചു കൊലപ്പെടുത്തി. മുറിയിലെ രക്തക്കറകളും ഇഷ്ടിക കഷണങ്ങളും ചൂണ്ടിക്കാണിച്ച് സാജിദ വിങ്ങിപ്പൊട്ടി.

അവരെന്റെ സഹോദരനേയും പിതാവിനേയും മുറിക്ക് പുറത്തേയ്ക്ക് വലിച്ചിഴച്ചു. പിതാവിനെ വീടിന് പുറത്തേയ്ക്ക് വലിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സഹോദരനെ മുറ്റത്തേയ്ക്ക് വലിച്ചിഴച്ചു. ഇഷ്ടിക കൊണ്ട് തലയ്ക്കും നെഞ്ചിനും ഇടിച്ചു. അവന്‍ ബോധരഹിതനായി. അവര്‍ എന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. എന്റെ വല്ല്യുമ്മയുടെ മുഖത്തടിച്ചു. പോലീസിനോട് എന്തെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി സാജിദ പറഞ്ഞു.

പത്തരയോടെ പോലീസ് എത്തിയപ്പോഴാണ് അക്രമികള്‍ ഓടി രക്ഷപ്പെട്ടത്. 22കാരനായ ഡാനിഷ്, സാജിദയുടെ സഹോദരന്‍ നോയിഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

വാതില്‍ തകര്‍ത്താണ് അക്രമികള്‍ വീട്ടിലേയ്ക്ക് ഇരച്ചുകയറിയതെന്നും സാജിദ പറഞ്ഞു. തലമുറകളായി ബിസാരയിലെ താമസക്കാരാണ് അഖ്‌ലാക്കും കുടുംബവും. ഇതിനിടയില്‍ എപ്പോഴെങ്കിലും ഒരു വര്‍ഗീയ കലാപമുണ്ടായതായി അവര്‍ക്ക് ഓര്‍മ്മയില്ല. എന്ത് ആഘോഷമുണ്ടായാലും സമീപത്തെ ഹിന്ദു കുടുംബങ്ങളും അതി പങ്കെടുക്കാറുണ്ട്. ബക്രീദിന് പോലും ഹിന്ദു സുഹൃത്തുക്കള്‍ വീട്ടില്‍ വരാറുണ്ട്. പെട്ടെന്നാണ് അവരുടെ സമീപനത്തില്‍ വിത്യാസമുണ്ടായത്. ഫ്രിഡ്ജില്‍ കുറച്ച് മട്ടണ്‍ ഇരുന്നിരുന്നു. അത് ബീഫാണെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം പോലീസെത്തി അവ പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു. അത് ബീഫല്ലെന്ന് തെളിഞ്ഞാല്‍ അവര്‍ കൊലപ്പെടുത്തിയ എന്റെ പിതാവിനെ തിരിച്ചുതരുമോയെന്നും സാജിദ ചോദിക്കുന്നു.

സെപ്റ്റംബര്‍ 16 മുതലാണ് പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായ അപവാദ പ്രചാരണങ്ങള്‍ നടക്കുന്നത്. ബിസാരയില്‍ ഒരു പശുക്കിടാവിനെ കാണാതായതായി ഗ്രാമവാസികള്‍ പറയുന്നു. സെപ്റ്റംബര്‍ 28ന് ഈ പശുക്കിടാവിന്റെ അവശിഷ്ടങ്ങള്‍ മുഹമ്മദ് അഖ്‌ലാക്കിന്റെ വീടിന് സമീപമുള്ള പാടത്തുനിന്നും കണ്ടെത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചു. അഖ്‌ലാക്ക് പശുവിന്റെ ഇറച്ചിയുമായി പോകുന്നത് കണ്ടെന്നായി ചിലര്‍. ഇതിനിടെ അദ്ദേഹത്തെ പട്ടികള്‍ ഓടിച്ചെന്നും തുടര്‍ന്ന് അദ്ദേഹം കൈയ്യിലെ മാംസം അടങ്ങിയ കവര്‍ വലിച്ചെറിഞ്ഞെന്നും അതില്‍ ബീഫായിരുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.

അന്നേദിവസം രാത്രി ഒൻപതരോടെ പത്തോളം പേർ ക്ഷേത്രത്തിലെത്തി ഇതേക്കുറിച്ച് അനൗൺസ്മെന്റ് നടത്തുകയായിരുന്നു.

തുടർന്നായിരുന്നു അക്രമങ്ങളും കൊലപാതകവും. ചൊവ്വാഴ്ച കൊലപാതകവുമായി ബന്ധപ്പെട്ട് 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇതിനിടെ ബിസാരയിൽ പലയിടത്തും സംഘർഷമുണ്ടായി. ലാത്തിചാർജ്ജും കല്ലേറുമുണ്ടായി. പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്.

മുസ്ലീം കുടുംബം ബീഫ് കഴിച്ചുവെന്ന് അമ്പലത്തില്‍ അനൗണ്‍സ്‌മെന്റ്; നിമിഷങ്ങള്‍ക്കകം ജനക്കൂട്ടം വീട്ടിലെത്തി ഗൃഹനാഥനെ മര്‍ദ്ദിച്ചുകൊന്നു; മകന്‍ അതീവ ഗുരുതരാവസ്ഥയില്‍


SUMMARY: On Monday night, after an announcement at a local temple that her family was consuming beef, 18-year-old Sajida had no inkling about how the next few hours would unfold. Minutes later, a mob surrounded and then ransacked her house before allegedly beating her 50-year-old father Mohammad Akhlaq to death. Her brother Danish, 22, is battling for life at a government hospital in Noida.

Keywords: Delhi, Beef Ban, Killed, Father, Son, Mob,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia