Hyderabad Day | ഹൈദരാബാദ് ഇൻഡ്യയിൽ ലയിച്ച ദിവസം വിമോചനദിനമായി ആചരിച്ച് ബിജെപി; ദേശീയോദ്ഗ്രഥന ദിനമെന്ന പേരിൽ ഗംഭീര ആഘോഷവുമായി സംസ്ഥാന സർകാർ; ഒരേ ദിനാചരണത്തിന് വെവ്വേറെ പരിപാടികൾക്ക് നേതൃത്വം നൽകി അമിത് ഷായും കെസിആറും

 


ഹൈദരാബാദ്: (www.kvartha.com) 1948ൽ നൈസാമിന്റെ കീഴിലുണ്ടായിരുന്ന ഹൈദരാബാദ് സംസ്ഥാനം ഇൻഡ്യയുടെ ഭാഗമായ ദിനം വ്യത്യസ്ത പേരിൽ വ്യത്യസ്ത പരിപാടികളോടെ ആചരിച്ച് തെലങ്കാന സർകാരും ബിജെപിയും. ഹൈദരാബാദിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ഒരേ ദിനാചരണത്തിന് വെവ്വേറെ പരിപാടികൾക്ക് നേതൃത്വം നൽകി. സംസ്ഥാന സർകാർ 'തെലങ്കാന ദേശീയോദ്ഗ്രഥന ദിനം' ആയി ആചരിക്കുമ്പോൾ ബിജെപി ‘ഹൈദരാബാദ്‌ വിമോചനദിന’മായാണ് ആചരിക്കുന്നത്. കേന്ദ്രം ആദ്യമായാണ് ഹൈദരാബാദ് വിമോചന ദിനം ആചരിക്കുന്നത്.

              
Hyderabad Day | ഹൈദരാബാദ് ഇൻഡ്യയിൽ ലയിച്ച ദിവസം വിമോചനദിനമായി ആചരിച്ച് ബിജെപി; ദേശീയോദ്ഗ്രഥന ദിനമെന്ന പേരിൽ ഗംഭീര ആഘോഷവുമായി സംസ്ഥാന സർകാർ; ഒരേ ദിനാചരണത്തിന് വെവ്വേറെ പരിപാടികൾക്ക് നേതൃത്വം നൽകി അമിത് ഷായും കെസിആറും


മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പബ്ലിക് ഗാർഡനിൽ ദേശീയ പതാക ഉയർത്തി 'തെലങ്കാന ദേശീയ ഉദ്ഗ്രഥന ദിനം' ആഘോഷിക്കുമ്പോൾ, ഏഴ് കിലോമീറ്റർ അകലെ സെക്കന്തരാബാദിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും 'ഹൈദരാബാദ് വിമോചന ദിനം' അടയാളപ്പെടുത്തി ദേശീയ പതാക ഉയർത്തി. അമിത് ഷായുടെ പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ച കെസിആർ, നവംബർ ഒമ്പതിന് ഗുജറാതിലെ ജുനഗഡ് ഇൻഡ്യയുമായി സംയോജിപ്പിച്ചത് ബിജെപി ആഘോഷിക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈദരാബാദിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്തുകൊണ്ടെന്നും ചോദിച്ചു.
                     
Hyderabad Day | ഹൈദരാബാദ് ഇൻഡ്യയിൽ ലയിച്ച ദിവസം വിമോചനദിനമായി ആചരിച്ച് ബിജെപി; ദേശീയോദ്ഗ്രഥന ദിനമെന്ന പേരിൽ ഗംഭീര ആഘോഷവുമായി സംസ്ഥാന സർകാർ; ഒരേ ദിനാചരണത്തിന് വെവ്വേറെ പരിപാടികൾക്ക് നേതൃത്വം നൽകി അമിത് ഷായും കെസിആറും

മണ്ഡലം ആസ്ഥാനങ്ങളിൽ വിദ്യാർഥികളും സ്ത്രീകളും യുവജന സംഘങ്ങളും നടത്തിയ റാലികളോടെ വെള്ളിയാഴ്ച ആരംഭിച്ച തെലങ്കാന ദേശീയോദ്ഗ്രഥന ദിനത്തിന്റെ ത്രിദിന ആഘോഷത്തിൽ കെസിആർ നാമ്പള്ളിയിലെ പബ്ലിക് ഗാർഡനിലെ സെൻട്രൽ ലോൺസിൽ ദേശീയ പതാക ഉയർത്തി. ഇതോടൊപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മന്ത്രിമാർ ദേശീയ പതാക ഉയർത്തി സല്യൂട് സ്വീകരിച്ചു. മറുവശത്ത്, ദേശീയ പതാക ഉയർത്തിയ അമിത് ഷാ ആദ്യത്തെ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേലിന് പുഷ്പാഞ്ജലി അർപ്പിച്ചു. മഹാരാഷ്ട്ര, കർണാടക മുഖ്യമന്ത്രിമാരും അമിത് ഷായ്‌ക്കൊപ്പം പങ്കെടുത്തു.

ഭരണത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതിയെ വെല്ലുവിളിക്കാൻ ദുർബലമായ കോൺഗ്രസിന് കഴിയാത്ത അവസരത്തിൽ തെലങ്കാനയിൽ ബിജെപി തിളക്കമാർന്ന അവസരം കാണുന്നു. രണ്ട് നേതാക്കളും വെവ്വേറെ പൊതു റാലികളെ അഭിസംബോധന ചെയ്യുകയും സ്വതന്ത്ര ആഘോഷങ്ങൾ നടത്തുകയും ചെയ്യുമ്പോൾ ആക്രമണാത്മക മത്സര രാഷ്ട്രീയത്തിനാണ് തെലങ്കാന സാക്ഷ്യം വഹിക്കുന്നത്.

Keywords: In Hyderabad, Amit Shah, KCR Lead Separate Celebrations For Same Event, National, News, Top-Headlines, Hyderabad, Latest-News, BJP, India, Chief Minister, Government, Minister, Telangana,Flag.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia