നിലപാട് വ്യക്തമാക്കി പി.ജെ. കുര്യന്‍ സോണിയയ്ക്കും ഉപരാഷ്ട്രപതിക്കും കത്തയച്ചു

 



ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ സ്വന്തം നിലപാട് വ്യക്തമാക്കി പി.ജെ. കുര്യന്‍ യു.പി.എ. അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കും കത്തയച്ചു. കേസില്‍ തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ സി.പി.എമ്മിന്റെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെയും ഗൂഢാലോചനയാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

നിലപാട് വ്യക്തമാക്കി പി.ജെ. കുര്യന്‍ സോണിയയ്ക്കും ഉപരാഷ്ട്രപതിക്കും കത്തയച്ചുസൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ രാജിവെക്കണമെന്ന അഭിപ്രായം ഉയരുന്നതിനിടയിലാണ് കുര്യന്‍ സ്വന്തം നിലപാട് വ്യക്തമാക്കി സോണിയയ്ക്കും, ഹാമിദ് അന്‍സാരിക്കും കത്തയച്ചത്. തനിക്കെതിരായി വൃന്ദാകാരാട്ട് ഉപരാഷ്ട്രപതിക്ക് നല്‍കിയ കത്തിലെ വസ്തുതകള്‍ യഥാര്‍ഥ്യമല്ലെന്നും കുര്യന്‍ കത്തില്‍ വിശദീകരിക്കുന്നു. കഴിഞ്ഞ ദിവസം കുര്യന്‍ സോണിയയുമായി നേരിട്ട് ചര്‍ച ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് കത്തയച്ചിരിക്കുന്നത്.

സൂര്യനെല്ലി കേസില്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം നേരത്തെ ഹൈക്കോടതിയും സുപ്രീംകോടതിയും പരിശോധിച്ചു തന്നെ കുറ്റ വിമുക്തനാക്കിയതാണെന്നും കുര്യന്‍ കത്തില്‍ പറയുന്നു. കുര്യന്റെ കത്ത് ലഭിച്ചതായി സോണിയാ ഗാന്ധിയുടെ ഓഫീസ് സ്ഥിരീകരിച്ചു.


Keywords : New Delhi, Sonia Gandhi, Letter, National, P.J. Kurian, Suryanelli, Case, Inquiry, CPM, Politics, Hamid Ansari, High Court, Supreme Court, Office, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, In letter, PJ Kurien shares defence of rape charges against him
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia