Obituary | സുഹൃത്തിന്റെ നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡാമില്‍ മുങ്ങി എന്‍ജിനിയറിങ് ബിരുദധാരിക്ക് ദാരുണാന്ത്യം

 


ഭോപാല്‍: (KVARTHA) സുഹൃത്തിന്റെ നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡാമില്‍ മുങ്ങി എന്‍ജിനിയറിങ് ബിരുദധാരിക്ക് ദാരുണാന്ത്യം. ഭോപാല്‍ എന്‍ ഐ ടിയില്‍ നിന്നും എന്‍ജിനിയറിങ് ബിരുദം പൂര്‍ത്തിയാക്കിയ സരള്‍ നിഗം(23) ആണ് മരിച്ചത്. പഠനത്തിന് ശേഷം മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നതിനിടെയാണ് മരണം. സുഹൃത്തിന്റെ നായ ഡാമില്‍ വീണത് കണ്ട് രക്ഷിക്കാനായി ചാടുങ്ങുകയായിരുന്നു.

Obituary | സുഹൃത്തിന്റെ നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡാമില്‍ മുങ്ങി എന്‍ജിനിയറിങ് ബിരുദധാരിക്ക് ദാരുണാന്ത്യം

നായക്ക് നീന്തിക്കയറാന്‍ സാധിച്ചുവെങ്കിലും സരള്‍ മുങ്ങി മരിക്കുകയായിരുന്നു. കെര്‍വ ഡാം പരിസരത്ത് ജംഗിള്‍ കാംപിനെത്തിയതായിരുന്നു സരള്‍ എന്ന് എ എസ് ഐ ആനന്ദ് റാം യാദവ് പറഞ്ഞു. രാവിലെ ഏഴരയോടെ സരള്‍ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാനിറങ്ങി. എട്ടരയോടെ പെണ്‍കുട്ടികളില്‍ ഒരാളുടെ നായ ഡാമില്‍ വീഴുകയായിരുന്നു.

ഇതോടെ സരളും പെണ്‍കുട്ടിയും ചേര്‍ന്ന് നായക്കുട്ടിയെ രക്ഷിക്കാനായി ഡാമില്‍ ഇറങ്ങി. എന്നാല്‍, പെണ്‍കുട്ടി ഡാമില്‍ നിന്ന് തിരികെ കയറിയെങ്കിലും സരളിന് കഴിഞ്ഞില്ല. പെണ്‍കുട്ടികളിലൊരാള്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. ഒരു മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് സരളിന്റെ മൃതദേഹം കണ്ടെത്തിയത്.

Keywords:  In Madhya Pradesh, BTech graduate drowns in bid to save pet, dog swims to safety, Bhopal, News, BTech Graduate Drowns, Dam, Pet Dog, Friends, Camp, Obituary, Police, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia