മുംബൈയില്‍ നാവിക സേനയുടെ കപ്പല്‍ മറിഞ്ഞ് രണ്ട് നാവികര്‍ മരിച്ചു

 


മുംബൈ: (www.kvartha.com 05.12.2016) നാവികസേനയുടെ യുദ്ധക്കപ്പല്‍ മറിഞ്ഞ് രണ്ട് നാവികര്‍ മരിച്ചു. 14 നാവികര്‍ക്ക് പരിക്കേറ്റു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഐ എന്‍ എസ് ബത്വ കപ്പലാണ് തിങ്കളാഴ്ച ഉച്ചക്ക് 1.50 മണിയോടെ മുംബൈയിലെ ഡോക്‌യാര്‍ഡില്‍ മറിഞ്ഞത്. അറ്റകുറ്റപണികള്‍ക്ക് ശേഷം കടലിലേക്ക് ഇറക്കുന്നതിനിടെയായിരുന്നു അപകടം.

മുംബൈയില്‍ നാവിക സേനയുടെ കപ്പല്‍ മറിഞ്ഞ് രണ്ട് നാവികര്‍ മരിച്ചു

ഡോക് ബ്ലോക്കിലെ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. 3850 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള കപ്പലാണ് ഐ എന്‍ എസ് ബത്വ. 125 മീറ്റര്‍ നീളമുള്ള കപ്പലിന്റെ പരമാവധി വേഗം 36 നോട്ടിക്കല്‍ മൈലാണ്. ഉറാന്‍ കപ്പല്‍വേധ മിസൈലുകളും ബാറക്1 ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകളും ടോര്‍പ്പിഡോകളും വഹിക്കുന്ന കപ്പലാണിത്.

Keywords : Mumbai, Death, National, In Mega-Accident, Warship INS Betwa Flips Over, 2 Sailors Dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia