മുംബൈയില്‍ നാവിക സേനയുടെ കപ്പല്‍ മറിഞ്ഞ് രണ്ട് നാവികര്‍ മരിച്ചു
Dec 5, 2016, 21:55 IST
മുംബൈ: (www.kvartha.com 05.12.2016) നാവികസേനയുടെ യുദ്ധക്കപ്പല്‍ മറിഞ്ഞ് രണ്ട് നാവികര്‍ മരിച്ചു. 14 നാവികര്‍ക്ക് പരിക്കേറ്റു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഐ എന്‍ എസ് ബത്വ കപ്പലാണ് തിങ്കളാഴ്ച ഉച്ചക്ക് 1.50 മണിയോടെ മുംബൈയിലെ ഡോക്യാര്‍ഡില്‍ മറിഞ്ഞത്. അറ്റകുറ്റപണികള്‍ക്ക് ശേഷം കടലിലേക്ക് ഇറക്കുന്നതിനിടെയായിരുന്നു അപകടം.
ഡോക് ബ്ലോക്കിലെ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. 3850 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള കപ്പലാണ് ഐ എന്‍ എസ് ബത്വ. 125 മീറ്റര്‍ നീളമുള്ള കപ്പലിന്റെ പരമാവധി വേഗം 36 നോട്ടിക്കല്‍ മൈലാണ്. ഉറാന് കപ്പല്‍വേധ മിസൈലുകളും ബാറക്1 ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകളും ടോര്‍പ്പിഡോകളും വഹിക്കുന്ന കപ്പലാണിത്.
Keywords : Mumbai, Death, National, In Mega-Accident, Warship INS Betwa Flips Over, 2 Sailors Dead.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.