ദേശീയ അവാര്‍ഡ് ജേതാവായ മികച്ച ബോളിവുഡ് നടന് പകരം ഫോട്ടോഷൂട്ടില്‍ തിളങ്ങിയത് കൈകളിലെ വാച്ച്
Nov 16, 2019, 16:19 IST
മുംബൈ: (www.kvartha.com 16.11.2019) ആരാധകര്‍ക്കിടയില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ബോളിവുഡ് നടന്‍ വിക്കി കൗശലിന്റെ വാച്ചാണിപ്പോള്‍ ചര്‍ച്ചാവിഷയം. ഇരുപത്തിരണ്ട് ലക്ഷത്തി എണ്‍പതിനായിരം (22,80,000) രൂപയുടെ വാച്ചാണ് വിക്കിയുടെ കൈയിലുള്ളത്.
ഒരു മുന്‍നിര പുരുഷ ഫാഷന്‍ മാസികയ്ക്കു വേണ്ടി വിക്കി അടുത്തിടെ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. വിക്കിയുടെ സ്‌റ്റൈലന്‍ ഫോട്ടത്തിനെക്കാള്‍ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചത് വിക്കിയുടെ കൈകളിലേക്കായിരുന്നു. പെര്‍ഫക്ട് ആക്സസറി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട വാച്ച് അത്ര ചില്ലറക്കാരനല്ലെന്ന് പിന്നീടാണ് പലരും തിരിച്ചറിഞ്ഞത്.
റോസ് ഗോള്‍ഡ് കേസും സ്‌കെല്‍ട്ടനൈസ്ഡ് ഡയലും ബ്ലാക് സ്ട്രാപുമുള്ള വാച്ച് കാഴ്ചയില്‍ മാത്രമല്ല വിലയിലും സൂപ്പര്‍സ്റ്റാറാണ്. ഒക്ടോ ഫിനിസിമോ സ്‌കെല്‍ട്ടണ്‍ വാച്ചായിരുന്നു വിക്കി ധരിച്ചത്. ഇറ്റാലിയന്‍ ബ്രാന്‍ഡിന്റേതാണ് ഈ ആഡംബര വാച്ച്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ഒരു മുന്‍നിര പുരുഷ ഫാഷന്‍ മാസികയ്ക്കു വേണ്ടി വിക്കി അടുത്തിടെ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. വിക്കിയുടെ സ്‌റ്റൈലന്‍ ഫോട്ടത്തിനെക്കാള്‍ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചത് വിക്കിയുടെ കൈകളിലേക്കായിരുന്നു. പെര്‍ഫക്ട് ആക്സസറി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട വാച്ച് അത്ര ചില്ലറക്കാരനല്ലെന്ന് പിന്നീടാണ് പലരും തിരിച്ചറിഞ്ഞത്.
റോസ് ഗോള്‍ഡ് കേസും സ്‌കെല്‍ട്ടനൈസ്ഡ് ഡയലും ബ്ലാക് സ്ട്രാപുമുള്ള വാച്ച് കാഴ്ചയില്‍ മാത്രമല്ല വിലയിലും സൂപ്പര്‍സ്റ്റാറാണ്. ഒക്ടോ ഫിനിസിമോ സ്‌കെല്‍ട്ടണ്‍ വാച്ചായിരുന്നു വിക്കി ധരിച്ചത്. ഇറ്റാലിയന്‍ ബ്രാന്‍ഡിന്റേതാണ് ഈ ആഡംബര വാച്ച്.
Keywords: News, National, India, Mumbai, Actor, National Award, Photo Shoot, Wrist watch, In the Photo Shoot Handheld Watch Glitters
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.