പഞ്ചാബ് കോണ്‍ഗ്രസിലെ തര്‍ക്കം; മുഖ്യമന്ത്രിമാരെ തരാതരം മാറ്റില്ലെന്ന് പാര്‍ടി വൃത്തങ്ങള്‍

 


ചണ്ഡീഗഢ്/ന്യൂഡെല്‍ഹി: (www.kvartha.com 05.02.2022) പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനം മാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി ഞായറാഴ്ച ഒരു പേര് മാത്രം പ്രഖ്യാപിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവും കടുത്ത വടംവലിയാണ് നടത്തുന്നത്. ഞായറാഴ്ച ലുധിയാനയില്‍ രാഹുല്‍ ഗാന്ധി രണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

അനധികൃത മണല്‍ ഖനന കേസില്‍ ചന്നിയുടെ അനന്തരവന്‍ ഭൂപേന്ദ്ര സിംഗ് ഹണിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം വരുന്നത്. ചന്നിയ്ക്ക് പ്രാധാന്യം ലഭിക്കുന്നതിനാല്‍ പാര്‍ടിക്കെതിരായ ചരടുവലി സിദ്ദു ശക്തമാക്കിയിരിക്കുകയാണ്. സിദ്ദു ശനിയാഴ്ച ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ പരസ്യപ്രതികരണം നടത്തിയിരുന്നു. 'സത്യസന്ധതയും ശുദ്ധമായ ട്രാക് റെകോര്‍ഡും' ഉള്ള ഒരാളെ തിരഞ്ഞെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

പഞ്ചാബ് കോണ്‍ഗ്രസിലെ തര്‍ക്കം; മുഖ്യമന്ത്രിമാരെ തരാതരം മാറ്റില്ലെന്ന് പാര്‍ടി വൃത്തങ്ങള്‍

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയായി ആര് വരുന്നതാണ് ഇഷ്ടമെന്ന് തെരഞ്ഞെടുക്കാന്‍ ഐവിആര്‍ (ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ്) കോളുകള്‍ വഴി ഒരു പൊതു സര്‍വേയും നടത്തുന്നു. സര്‍വേയ്ക്കും ചന്നി നേതൃത്വം നല്‍കുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ചന്നിയുടെ ബന്ധുവിന്റെ അറസ്റ്റിന് ശേഷം, നവജ്യോത് സിദ്ധുവിന് മേല്‍ക്കൈ ലഭിച്ചിട്ടുണ്ട്.

'നിങ്ങള്‍ ധാര്‍മികതയില്ലാത്ത, സത്യസന്ധതയില്ലാത്ത, അഴിമതിയുടെയും മാഫിയയുടെയും ഭാഗമാകുന്ന ഒരാളെ തിരഞ്ഞെടുക്കുകയാണെങ്കില്‍, ആളുകള്‍ മാറ്റത്തിനായി വോട് ചെയ്യുകയും നിങ്ങളെ കുഴിച്ചുമൂടുകയും ചെയ്യും,' ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദു പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ എതിരാളിക്കെതിരായ ആക്രമണത്തില്‍, ചന്നി മണല്‍ ഖനന 'മാഫിയ' ആണെന്നും അനധികൃത മണല്‍ ഖനനത്തില്‍ ഏര്‍പെട്ടിരിക്കുന്ന കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്നുമുള്ള ആം ആദ്മി പാര്‍ടിയുടെ ആരോപണങ്ങളെ സിദ്ധു എതിര്‍ത്തതുമില്ല.

Keywords:  New Delhi, News, National, Assembly Election, Chief Minister, Politics, Election, Rahul Gandhi, Congress, In Punjab Congress Tussle, No Chief Minister-By-Rotation, Say Sources.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia