രാഹുല്‍ ഗാന്ധിക്കെതിരായ ആര്‍എസ്എസ് അപകീര്‍ത്തി കേസില്‍ വ്യാഴാഴ്ച വിചാരണ തുടങ്ങും
Feb 5, 2022, 19:42 IST
താനെ: (www.kvartha.com 05.02.2022) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) പ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിലെ കോടതി ഫെബ്രുവരി 10 ന് വിചാരണ ആരംഭിക്കും. കേസില്‍ ശനിയാഴ്ച മുതല്‍ വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു കോടതി. വ്യക്തിപരമായ കാരണങ്ങളാല്‍ പരാതിക്കാരനായ രാജേഷ് കുണ്ടേ സ്ഥലത്തില്ലാത്തതിനാല്‍ വിചാരണ മാറ്റിവയ്ക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രബോധ് ജയ്വന്ത് കോടതിയോട് അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് വിചാരണ മാറ്റിവെച്ചത്.
ഗോവ, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തിരക്കിലാണെന്ന് രാഹുല്‍ ഗാന്ധിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നാരായണ്‍ അയ്യര്‍ കോടതിയെ അറിയിച്ചു. എന്നാലും കോടതിക്ക് നടപടികളുമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 29 ന് കേസിലെ അവസാന വാദം കേള്‍ക്കുമ്പോള്‍, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതിയുടെ സമീപകാല ഉത്തരവ് കോടതി ഉദ്ധരിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരായ കേസും ഇതേ വിഭാഗത്തില്‍ പെട്ടതാണെന്നും അതിനാല്‍ മുന്‍ഗണനാക്രമത്തില്‍ എടുക്കുകയും അതിവേഗം ആരംഭിക്കുകയും ദൈനംദിന അടിസ്ഥാനത്തില്‍ വാദം കേള്‍ക്കുകയും വേണമെന്നും ഭിവണ്ടി കോടതി പറഞ്ഞിരുന്നു.
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ സംഘപരിവാറാണെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി താനെയിലെ ഭിവണ്ടി ടൗണ്‍ഷിപ്പില്‍ നടത്തിയ പ്രസംഗം കണ്ടതിന് ശേഷം 2014-ല്‍ ആര്‍എസ്എസിന്റെ പ്രാദേശിക പ്രവര്‍ത്തകനായ രാജേഷ് കുണ്ടേയാണ് കേസ് കൊടുത്തത്. ഈ പ്രസ്താവന ആര്‍എസ്എസിന്റെ പ്രശസ്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പരാതിക്കാരന്‍ അവകാശപ്പെട്ടു.
2018ല്‍ താനെയിലെ ഒരു കോടതി ഈ കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തിയിരുന്നുവെങ്കിലും അദ്ദേഹം കുറ്റം സമ്മതിച്ചില്ല.
Keywords: Thane, News, National, Case, Rahul Gandhi, In RSS' Defamation Case Against Rahul Gandhi, Trial To Begin From Feb 10

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.