കോവിഡ് രണ്ടാം തരംഗത്തിൽ ഇൻഡ്യയ്ക്ക് നഷ്ടമായത് 269 ഡോക്ടർമാരെയാണെന്ന് ഐ എം എ

 


ന്യൂഡെൽഹി: (www.kvartha.com 18.05.2021) രാജ്യത്ത് രൂക്ഷമായ കോവിഡ് രണ്ടാം തരംഗത്തില്‍ ഇൻഡ്യയ്ക്ക് നഷ്ടമായത് 269 ഡോക്ടര്‍മാരെയാണെന്ന് ഇന്ത്യന്‍ മെഡികല്‍ അസോസിയേഷന്‍ റിപോർട്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഇതെന്നാണ് ഐഎംഎ വിശദമാക്കുന്നത്. സംസ്ഥാനം തോറുമുള്ള കണക്കാണ് ഐഎംഎ പുറത്തുവിട്ടിരിക്കുന്നത്. ഉത്തര്‍ പ്രദേശിലും ബിഹാറിലുമാണ് ഏറ്റവുമധികം ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

ബിഹാറില്‍ 78 ഡോക്ടര്‍മാരും ഉത്തര്‍ പ്രദേശില്‍ 37 ഡോക്ടര്‍മാരുമാണ് മരിച്ചത്. കോവിഡ് രണ്ടാം തരംഗം സാരമായി വലച്ച ദില്ലിയില്‍ 28 ഡോക്ടര്‍മാരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കോവിഡ് ആദ്യ തരംഗത്തില്‍ 748 ഡോക്ടര്‍മാരാണ് മരിച്ചതെന്നും ഐഎംഎയുടെ കണക്ക് വിശദമാക്കുന്നു. ആയിരത്തോളം ഡോക്ടര്‍മാരാണ് രാജ്യത്തിന് നഷ്ടമായതെന്ന് പറയുന്ന ഐഎംഎ ശരിക്കുള്ള കണക്ക് ഇതിലധികമാണെന്നാണ് നിരീക്ഷിക്കുന്നത്.

കോവിഡ് രണ്ടാം തരംഗത്തിൽ ഇൻഡ്യയ്ക്ക് നഷ്ടമായത് 269 ഡോക്ടർമാരെയാണെന്ന് ഐ എം എ

അസോസിയേഷനില്‍ അംഗമായ 3.5 ലക്ഷം പേരുടെ കണക്ക് മാത്രമാണ് ഐഎംഎ പറയുന്നതെന്നും. ഇന്ത്യയില്‍ 12 ലക്ഷത്തോളം ഡോക്ടര്‍മാരുണ്ടെന്നാണ് ഐഎംഎയുടെ നിരീക്ഷണം. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ 66 ശതമാനം ആളുകള്‍ക്ക് മാത്രമാണ് വാക്സിന്‍ വിതരണം പൂര്‍ണമായതെന്നും ഐഎംഎ പറയുന്നു.

Keywords:  News, New Delhi, Doctor, COVID-19, Corona, India, National, In second wave, India lost 269 doctors to Covid, toll climbs past 1000.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia