Rescued | ജീവനക്കാരന് നേരെ ചാടി വീണ് ആണ്‍സിംഹം; രക്ഷപ്പെടുത്താന്‍ ശ്രമിച്ച് സഹപ്രവര്‍ത്തകന്‍; ഒടുവില്‍ രക്ഷകയായത് പെണ്‍സിംഹം
Oct 18, 2023, 16:43 IST
മുംബൈ: (KVARTHA) 'natureinclips' എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മൃഗശാല ജീവനക്കാരന്റെ ഭാഗത്ത് നിന്നുമുണ്ടായ ഒരു പ്രവര്‍ത്തിയില്‍ പ്രകോപിതനായ ഒരു ആണ്‍ സിംഹം ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ രംഗങ്ങളായിരുന്നു വീഡിയോയില്‍. ജീവനക്കാരനെ രക്ഷിക്കാനായി സഹജീവനക്കാരന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവില്‍ രക്ഷയായത് അവിടെയുണ്ടായിരുന്ന ഒരു സിംഹിണിയുടെ അവസരോചിതമായ ഇടപെടലാണ്.
രണ്ട് മൃഗശാല ജീവനക്കാര്‍ ഒരു സിംഹവലയത്തിനുള്ളില്‍ നില്‍ക്കുന്നതും അവര്‍ക്ക് സമീപത്തായി ഒരു ആണ്‍സിംഹവും ഒരു പെണ്‍സിംഹവും വിശ്രമിക്കുന്നതില്‍ നിന്നാണ് വീഡിയോയുടെ തുടക്കം. കുറച്ച് കഴിഞ്ഞപ്പോള്‍ ജീവനക്കാരിലൊരാള്‍ ആണ്‍ സിംഹത്തിന്റെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ച് നോക്കുന്നു. ഇതോടെ അക്രമാസക്തനായി മാറിയ ആണ്‍ സിംഹം അയാളെ ആക്രമിക്കുന്നു.
ജീവനക്കാരന്റെ ശരീരത്തിലേക്ക് ചാടിക്കയറിയ സിംഹം അയാളെ കടിച്ചു കീറാന്‍ ശ്രമിക്കുന്നു. സഹജീവനക്കാരന്‍ അയാളെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നു. ഇതിനിടെ സംഭവം പെണ്‍ സിംഹത്തിന്റെ ശ്രദ്ധയില്‍ പെടുകയും അത് വേഗത്തില്‍ എത്തി തന്റെ ഇണയെ അനുനയിപ്പിക്കുകയും ജീവനക്കാരനെ രക്ഷപെടുത്തുകയും ചെയ്യുന്നതാണ് വീഡിയോ.
സിംഹങ്ങളുടെ കണ്ണുകളില്‍ തുറിച്ചു നോക്കുന്നത് അവയെ അലോസരപ്പെടുത്തുമെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ ജീവനക്കാരന്റെ പ്രവര്‍ത്തിയെ വിമര്‍ശിക്കുകയും അതോടൊപ്പം പെണ്‍ സിംഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ അനുനയ ശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തു. ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്. എന്നാല്‍, ഈ ദൃശ്യങ്ങള്‍ ഏത് മൃശശാലയില്‍ നിന്നുള്ളതാണെന്ന കാര്യം വ്യക്തമല്ല.
Keywords: In This Man Vs Wild Face-Off Inside Zoo, Lioness Become The Unexpected Saviour, Mumbai, News, Video, Social Media, Lion, Attack, Rescued, Criticism, National News.
ജീവനക്കാരന്റെ ശരീരത്തിലേക്ക് ചാടിക്കയറിയ സിംഹം അയാളെ കടിച്ചു കീറാന്‍ ശ്രമിക്കുന്നു. സഹജീവനക്കാരന്‍ അയാളെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നു. ഇതിനിടെ സംഭവം പെണ്‍ സിംഹത്തിന്റെ ശ്രദ്ധയില്‍ പെടുകയും അത് വേഗത്തില്‍ എത്തി തന്റെ ഇണയെ അനുനയിപ്പിക്കുകയും ജീവനക്കാരനെ രക്ഷപെടുത്തുകയും ചെയ്യുന്നതാണ് വീഡിയോ.
സിംഹങ്ങളുടെ കണ്ണുകളില്‍ തുറിച്ചു നോക്കുന്നത് അവയെ അലോസരപ്പെടുത്തുമെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ ജീവനക്കാരന്റെ പ്രവര്‍ത്തിയെ വിമര്‍ശിക്കുകയും അതോടൊപ്പം പെണ്‍ സിംഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ അനുനയ ശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തു. ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്. എന്നാല്‍, ഈ ദൃശ്യങ്ങള്‍ ഏത് മൃശശാലയില്‍ നിന്നുള്ളതാണെന്ന കാര്യം വ്യക്തമല്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.