Sailors | ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലില്‍ നിന്ന് പുറത്തെത്തിച്ച 15 ജീവനക്കാരെയും തടവുകേന്ദ്രത്തിലേക്ക് മാറ്റി; പുറത്ത് സൈന്യം കാവല്‍നില്‍ക്കുന്നതായി മലയാളിയുടെ വെളിപ്പെടുത്തല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) പടിഞ്ഞാറന്‍ ആഫ്രികന്‍ രാജ്യമായ ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലില്‍നിന്ന് പുറത്തെത്തിച്ച 15 ജീവനക്കാരെയും തടവുകേന്ദ്രത്തിലേക്ക് മാറ്റിയതായി വിവരം. ഇവരെ മുന്‍പ് താമസിപ്പിച്ച ഹോടെലിലേക്കു തിരികെയെത്തിച്ചെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. എന്നാല്‍, കപ്പലില്‍നിന്ന് പുറത്തെത്തിച്ച സംഘത്തെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും മുറിക്കു പുറത്ത് സൈനികര്‍ കാവല്‍ നില്‍ക്കുന്നുണ്ടെന്നും മലയാളിയായ കൊല്ലം സ്വദേശി വിജിത് വി നായര്‍ പറഞ്ഞു.

Sailors | ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലില്‍ നിന്ന് പുറത്തെത്തിച്ച 15 ജീവനക്കാരെയും തടവുകേന്ദ്രത്തിലേക്ക് മാറ്റി; പുറത്ത് സൈന്യം കാവല്‍നില്‍ക്കുന്നതായി മലയാളിയുടെ വെളിപ്പെടുത്തല്‍

അതേസമയം, കപ്പലിലെ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞിരുന്നു. ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത കപ്പലിന്റെ ചീഫ് ഓഫിസറും മലയാളിയുമായ കൊച്ചി സ്വദേശി സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചു. ഇതിനു പിന്നാലെയാണ് കപ്പലിലെ ജീവനക്കാരായ മലയാളികള്‍ ഉള്‍പെടെയുള്ള 15 പേരെ തടവിലേക്കു മാറ്റിയത്.

നേരത്തെ കപ്പലിനേയും ജീവനക്കാരേയും വിട്ടുകിട്ടാന്‍ കംപനി ഉടമ മോചന ദ്രവ്യം നല്‍കിയിരുന്നുവെങ്കിലും ജീവനക്കാരെ വിട്ടുനല്‍കാന്‍ തയാറാകാതെ കസ്റ്റഡിയില്‍ വെക്കുകയായിരുന്നു. കഴിഞ്ഞദിവസം വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സര്‍കാരുമായി ചര്‍ച നടത്തുകയാണെന്നും ജീവനക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു.

സര്‍കാര്‍ ഇടപെടല്‍ നിമിത്തം തന്നെ നൈജീരിയയ്ക്കു കൈമാറാനുള്ള നീക്കം തടഞ്ഞതായി ചീഫ് ഓഫിസര്‍ സനു ജോസും പ്രതികരിച്ചു. വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയവും എംബസിയും ഫലപ്രദമായി ഇടപെട്ടു. നാട്ടിലെത്തിയാല്‍ മാത്രമേ സമാധാനമാകൂവെന്നും സനു ജോസ് പറഞ്ഞു.

സനു ജോസിനെ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത് നൈജീരിയയുടെ യുദ്ധക്കപ്പലിലേക്കു കൊണ്ടുപോയെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ ഈ നീക്കമാണ് തടഞ്ഞത്. മറ്റുള്ളവരെയും ഉടന്‍ നൈജീരിയയ്ക്ക് കൈമാറുമെന്നും സൂചനയുണ്ടായിരുന്നു. മൂന്ന് മലയാളികളടക്കം 16 ഇന്‍ഡ്യക്കാരാണ് തടവിലാക്കപ്പെട്ട 26 നാവികരിലുള്‍പെട്ടത്.

Keywords: ‘In touch with authorities’: Indian mission on 16 sailors detained in Africa, New Delhi, News, Hotel, Custody, Soldiers, Malayalees, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia