ഭീകരവാദികളെ തുരത്താനുള്ള ശേഷി കിട്ടാന്‍ മോഡിക്കും ഒബാമയ്ക്കും വേണ്ടി ബിജെപി പൂജ

 


വാരണാസി: (www.kvartha.com 23/01/2015)  അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കേ വ്യാഴാഴ്ച വാരണാസിയിലെ ബിജെപി പ്രവര്‍ത്തകരെ സംബന്ധിച്ച് വളരെയേറെ തിരക്കേറിയ ദിനമായിരുന്നു. തങ്ങളുടെ പ്രിയനേതാവ് നരേന്ദ്രമോഡിക്കും പ്രസിഡന്റ് ബറാക് ഒബാമയ്ക്കും പൂജകള്‍ നടത്തുകയായിരുന്നു അവര്‍

മോഡി- ഒബാമ മൈത്രി മഹായഗ്ന എന്നുപേരിട്ട പൂജയില്‍ ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ക്ക് ഭീകരാക്രമണത്തിനെതിരെ പോരാടാനുള്ള കഴിവുകള്‍ നല്‍കണേയെന്നായിരുന്നു പ്രാര്‍ത്ഥനയില്‍ ഇവര്‍ ദൈവത്തോട് യാചിച്ചത്.

പൂജ നടത്തുന്നതിനായി മോഡിയുടെ ലോകസഭാമണ്ഡലവും മോഡി സര്‍കാരിന്റെ പല ജനസേവനപരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചതുമായ വാരണാസിയെ പ്രവര്‍ത്തകര്‍ തെരഞ്ഞെടുക്കുകയായിരുന്നു

ഗംഗാതീരമായ അസിഗഡില്‍ നടന്ന പരിപാടിക്ക് ബിജെപിയുടെ ഗംഗാപ്രദേശഘടകമാണ് നേതൃത്വം നല്‍കിയത്. സ്വാമി പരംഹന്‍സ് മുഖ്യകാര്‍മികത്വം വഹിച്ചപ്പോള്‍ നിരവധി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിചേര്‍ന്നു.

ഭീകരവാദികളെ തുരത്താനുള്ള ശേഷി കിട്ടാന്‍ മോഡിക്കും ഒബാമയ്ക്കും വേണ്ടി ബിജെപി പൂജപൂജ കൊണ്ട് തങ്ങള്‍ എന്താണുദ്ദേശിക്കുന്നതെന്ന കാര്യം ഒബാമയെ അറിയിക്കുവാന്‍ പ്രവര്‍ത്തകര്‍ മോഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട.

നൂറോളം ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്ത മഹായഗ്നയിലൂടെ ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഭീകരാക്രമണത്തിനെതിരെ പൊരുതാനുള്ള ശക്തി നല്‍കുന്നതിനും ഭരണം ദൃഢപ്പെടുത്തുന്നതിനുമാണ് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതെന്ന് ബിജെപിയുടെ മാധ്യമവക്താവ് സജ്ഞയ് ഭരദ്വാജ് അറിയിച്ചു

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia