Assault | ചെന്നൈയില്‍ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ യൂബര്‍ ഓടോ ഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി

 


ചെന്നൈ: (www.kvartha.com) ചെന്നൈയില്‍ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ യൂബര്‍ ഓടോ ഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി സംഭവം ട്വീറ്റ് ചെയ്തതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്.

സുഹൃത്തിനൊപ്പം നഗരത്തിലെത്തിയ ശേഷം ഹോടെലിലേക്ക് മടങ്ങുന്നതിനിടെയാണ് അതിക്രമം നടന്നതെന്ന് ജേര്‍ണലിസം വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പറയുന്നു. തമിഴ്നാട് പൊലീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ ഓടോറിക്ഷയുടെ ഫോടോ സഹിതമായിരുന്നു ട്വീറ്റ്.

Assault | ചെന്നൈയില്‍ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ യൂബര്‍ ഓടോ ഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി


സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പറയുന്നത്:

'ഞാനും സുഹൃത്തും താമസിക്കുന്ന ഐബിസ് ഒഎംആര്‍ ഹോടെലിന് സമീപത്ത് വച്ചാണ് അതിക്രമം നടന്നത്. ഹോടെലിന് മുന്നില്‍ വാഹനം നിര്‍ത്തി യുവതി ഇറങ്ങിയതോടെ സെല്‍വം എന്ന യൂബര്‍ ഓടോ ഡ്രൈവര്‍ കയറിപ്പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഭയന്നുവിറച്ച് ഓടോയിലെ അലാറം അമര്‍ത്തിയതോടെ ഓടോ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു'.

പെണ്‍കുട്ടി ട്വീറ്റ് പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സിറ്റി പൊലീസിന്റെ മറുപടിയെത്തി. സെമ്മന്‍ചേരി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഓടോ ഡ്രൈവര്‍ക്കായി അന്വേഷണം ആരംഭിച്ചുവെന്നുമാണ് പൊലീസ് അറിയിച്ചത്. സംഭവം നടന്ന് 30 മിനിറ്റിനുശേഷം രണ്ട് പൊലീസുകാര്‍ ഹോടെലിലെത്തി. 

എന്നാല്‍ വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ രാവിലെ വരെ കാത്തിരിക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടതായി പെണ്‍കുട്ടി പറഞ്ഞു. വനിതാ പൊലീസിന്റെ സാന്നിധ്യത്തിലെ മൊഴിയെടുക്കാനാകൂ എന്നും ഇത് സര്‍കാര്‍ ഉത്തരവാണെന്നും പൊലീസ് അറിയിച്ചു.

യൂബര്‍ ഓടോ ബുക് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോടുകളും താനും സുഹൃത്തും സഞ്ചരിച്ചിരുന്ന ഓടോറിക്ഷയുടെ ചിത്രങ്ങളും പെണ്‍കുട്ടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ യാത്ര ചെയ്തതിന്റെ വിശദാംശങ്ങളും ഡ്രൈവറുടെ പേരും ട്വീറ്റിലുണ്ട്. സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്നും താംബരം പൊലീസ് അറിയിച്ചു. അതേസമയം ട്വീറ്റ് വൈറലായതിന് പിന്നാലെ യാത്രക്കിടെയുണ്ടായ അതിക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് യൂബറും ട്വീറ്റ് ചെയ്തു.

യുവതിയോട് യാത്രയുടെ വിശദാംശങ്ങള്‍ പങ്കുവെക്കാനും യൂബര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ ട്വീറ്റിന് മറുപടിയായി നിരവധി പേര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്. സമാന അതിക്രമം നേരിട്ടവരടക്കം യുവതിയെ പിന്തുണച്ച് രംഗത്തെത്തി. കേസുമായി മുന്നോട്ടുപോകണമെന്നും കുറ്റക്കാരനെ കണ്ടെത്തി ശിക്ഷിക്കുന്നത് വരെ പിന്മാറരുത്, എല്ലാ പിന്തുണയുമുണ്ടെന്നും നിരവധിപേര്‍ കമന്റ് ചെയ്തു.

Keywords: In Viral Twitter Thread, Student Details Assault By Chennai Uber Auto Driver, Chennai, Molestation attempt, Police, Complaint, Twitter, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia